Delhi Liquor Scam: `അത് അര്‍ഹിക്കുന്നു`, മനീഷ് സിസോദിയക്ക് ജാമ്യം നിഷേധിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ഗൗതം ഗംഭീർ
Delhi Liquor Scam: എക്സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിസോദിയയ്ക്ക് ഇടക്കാല ജാമ്യം നൽകാൻ ഡൽഹി ഹൈക്കോടതി തിങ്കളാഴ്ച വിസമ്മതിച്ചിരുന്നു.
New Delhi: ഡൽഹി എക്സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മും ഡല്‍ഹി ഉപ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയ്ക്ക് തിങ്കളാഴ്ച ഇടക്കാല ജാമ്യം നിഷേധിച്ചതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി ബിജെപി എം.പി ഗൗതം ഗംഭീർ.
Also Read: Delhi Liquor Scam Update: ഡൽഹി എക്സൈസ് നയ അഴിമതി, മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി
അര്‍ഹിക്കുന്ന വിധിയാണ് കോടതി നല്‍കുന്നത് എന്നായിരുന്നു ഗൗതം ഗംഭീർ നടത്തിയ പ്രതികരണം. നിങ്ങൾ അഴിമതി നടത്തിയിട്ടുണ്ടെങ്കിൽ, നിങ്ങൾ അർഹിക്കുന്ന ഒരേയൊരു സ്ഥലം അത് ഇപ്പോൾ നിങ്ങൾ എവിടെയാണോ അതാണ് എന്ന് ബിജെപി നേതാവ് പറഞ്ഞു. ഇപ്പോൾ റദ്ദാക്കിയ ഡൽഹി എക്സൈസ് നയത്തിലൂടെ മനീഷ് സിസോദിയ പണം തട്ടിയെടുക്കുക മാത്രമാണ് ചെയ്തതെന്നും ഗംഭീര്‍ ആരോപിച്ചു. മനീഷ് സിസോദിയയ്ക്ക് സംഭവിക്കുന്നത് അർഹിക്കുന്നത് മാത്രമാണ് എന്നും ഗംഭീര്‍ പറഞ്ഞു.
എക്സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിസോദിയയ്ക്ക് ഇടക്കാല ജാമ്യം നൽകാൻ ഡൽഹി ഹൈക്കോടതി തിങ്കളാഴ്ച വിസമ്മതിച്ചിരുന്നു, അദ്ദേഹം അങ്ങേയറ്റം ഗുരുതരമായ' ആരോപണങ്ങൾ നേരിടുന്നുണ്ടെന്നും പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. അസുഖബാധിതയായ ഭാര്യയെ ശുശ്രൂഷിക്കുന്നതിന് വേണ്ടിയാണ് സിസോദിയ 6 ആഴ്ചത്തെ ജാമ്യം തേടിയത്.
എന്നിരുന്നാലും, മുതിർന്ന ആം ആദ്മി പാർട്ടി നേതാവിന് രാവിലെ 10 നും വൈകിട്ട് 5 നും ഇടയിൽ ഒരു ദിവസം ഭാര്യയെ അവരുടെ വസതിയിലോ ആശുപത്രിയിലോ അവരുടെ സൗകര്യാർത്ഥം കാണാൻ കോടതി അനുവദിച്ചു, എന്നാൽ, മാധ്യമങ്ങളുമായി സംവദിക്കാന്‍ പാടില്ല എന്ന വ്യവസ്ഥയും കോടതി മുന്നോട്ടു വച്ചിട്ടുണ്ട്. .
ജാമ്യാപേക്ഷ പരിഗണിച്ച അവസരത്തില്‍ സിസോദിയയുടെ ഭാര്യയെക്കുറിച്ച് എൽഎൻജെപി ആശുപത്രിയിൽ നിന്ന് ലഭിച്ച റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് എയിംസിലെ വിദഗ്ധ ഡോക്ടർമാരുടെ ബോർഡ് അവരെ പരിശോധിക്കണമെന്നും അവര്‍ക്ക് മികച്ച ചികിത്സ നൽകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സിസോദിയയുടെ ഭാര്യയുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിലവില്‍ തീവ്ര പരിചരണം ആവശ്യമാണെന്നും എൽഎൻജെപി ആശുപത്രിയുടെ മെഡിക്കൽ റിപ്പോർട്ട് കോടതി ചൂണ്ടിക്കാട്ടിയായിരുന്നു ഈ നിര്‍ദ്ദേശം.
ഡൽഹി സർക്കാരിന്‍റെ എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലുമുള്ള ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തിൽ സിബിഐയും ഇഡിയും അറസ്റ്റ് ചെയ്തതുമുതൽ സിസോദിയ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഈ കേസില്‍ 26.02.2023 -ന് അറസ്റ്റിലായതുമുതല്‍ മനീഷ് സിസോദിയ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്....
ഡൽഹി ആം ആദ്മി സര്‍ക്കാര്‍ സർക്കാർ 2021 നവംബർ 17-ന് മദ്യ നയം നടപ്പിലാക്കിയെങ്കിലും അഴിമതി ആരോപണങ്ങൾ ഉയര്‍ന്ന സാഹചര്യത്തില്‍ 2022 സെപ്റ്റംബര്‍ മാസം അവസാനം അത് റദ്ദാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...