Ayushman Bharat Update: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിക്കല്‍ എത്തി നില്‍ക്കുകയാണ്. ഫെബ്രുവരിയിൽ കേന്ദ്ര സര്‍ക്കാര്‍ ഇടക്കാല ബജറ്റ് അവതരിപ്പിക്കും. ബജറ്റില്‍ താഴെത്തട്ടിലുള്ളവര്‍ക്കും മധ്യവര്‍ഗത്തിനും ഏറെ നേട്ടങ്ങള്‍ ലഭിക്കുന്ന പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാം എന്നാണ് സൂചനകള്‍...   


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Horoscope Today December 22: ചന്ദ്രന്‍ മേടം രാശിയില്‍!! ഈ രാശിക്കാര്‍ക്ക് അടിപൊളി സമയം; ഇന്നത്തെ രാശിഫലം അറിയാം 


 


ഇന്ന് ആളുകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഉയര്‍ന്ന ചികിത്സാ ചിലവുകള്‍. ഒരു തവണ ആശുപത്രിയില്‍ പോകേണ്ടി വന്നാല്‍ പണം ഒഴുകും. ഇപ്പോൾ രാജ്യത്ത് എല്ലാവർക്കും ഹെല്‍ത്ത് ഇൻഷുറൻസ് (Health Insurance) പരിരക്ഷ  ഇല്ല. എപ്പോൾ ആശുപത്രിയിൽ പോകേണ്ടിവരുമെന്നും എങ്ങിനെ ചികിത്സാ ചിലവുകള്‍ വഹിക്കുമെന്നും ആളുകള്‍ ഭയപ്പെടുന്നു. 


Also Read:  Mokshada Ekadashi December 2023: സ്വര്‍ഗ്ഗവാതില്‍ ഏകാദശി എന്നാണ്? പ്രാധാന്യം അറിയാം  
 
അതേസമയം, ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍  നല്‍കിവരുന്ന അഞ്ചുലക്ഷം രൂപയുടെ പരിരക്ഷ ലഭിച്ചവർ അത് അപര്യാപ്തമാണെന്നാണ് വിലയിരുത്തുന്നത്. കാരണം ചികിത്സാ ചിലവുകള്‍ അത്രകണ്ട് വര്‍ദ്ധിച്ചിരിയ്ക്കുകയാണ്. ആ അവസരത്തില്‍ ആയുഷ്മാൻ പദ്ധതിയില്‍ (Ayushman Bharat) വന്‍ മാറ്റങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ് എന്നാണ് പുറത്തുവരുന്ന സൂചനകള്‍. 


2024ലെ തിരഞ്ഞെടുപ്പിന് മുമ്പ് ആയുഷ്മാൻ പദ്ധതി സംബന്ധിച്ച വലിയൊരു പദ്ധതി കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന സൂചനകള്‍. അതായത് കേന്ദ്ര സര്‍ക്കാര്‍ ആയുഷ്മാൻ പദ്ധതി വിപുലീകരിക്കാൻ പോകുന്നു. കേന്ദ്ര സർക്കാർ ആയുഷ്മാൻ യോജനയുടെ ചികിത്സാച്ചെലവിന്‍റെ പരിധി 10 ലക്ഷം രൂപയാക്കാൻ ആലോചിക്കുന്നതായി ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ തീരുമാനം രാജ്യത്തെ നല്ലൊരു വിഭാഗം  ജനതയ്ക്ക് ഏറെ ആശ്വാസം നല്‍കുന്ന ഒന്നായിരിയ്ക്കും.


റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ  41 കോടി ജനങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് ഇല്ല. സര്‍ക്കാര്‍ ആയുഷ്മാൻ യോജന വിപുലീകരിക്കുമ്പോള്‍ നിലവിൽ ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്ത 41 കോടി ആളുകളെയും ഈ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്താന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍. 


സര്‍ക്കാരിന്‍റെ ലക്ഷ്യം?  


നിലവ്ല്‍ രാജ്യത്തെ 60 കോടി ജനങ്ങളെ ആയുഷ്മാൻ പദ്ധതിക്ക് കീഴിൽ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതായത്, പാവങ്ങള്‍ മാത്രമല്ല, മിഡിൽ ക്ലാസും സര്‍ക്കാരിന്‍റെ ഹെല്‍ത്ത് ഇൻഷുറൻസ് പരിരക്ഷയ്ക്ക് അര്‍ഹരായിത്തീരും.  


ഏതാനും ആഴ്ചകൾക്ക് മുമ്പ് ഛത്തീസ്ഗഢ് നിയമസ തിരഞ്ഞെടുപ്പ് വേളയിലും 10 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് നൽകുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. ഇനി ഇത് ദേശീയ തലത്തിൽ 'മോദിയുടെ ഗ്യാരണ്ടി' പ്രകാരവും ആകാം. എന്നാൽ, ഇത് തിരഞ്ഞെടുപ്പ് വേളയിൽ അവതരിപ്പിക്കുമോ അതോ അവസാന ബജറ്റിൽ കൊണ്ടുവരുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. 


ഇത്തരത്തില്‍ ആയുഷ്മാൻ പദ്ധതി വിപുലീകരിക്കുമ്പോള്‍ ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ള ഇടത്തരം കുടുംബങ്ങളെയും സൗജന്യ ചികിത്സാ പദ്ധതിയിൽ ഉൾപ്പെടുത്താന്‍ സര്‍ക്കാരിന് കഴിയും. അതായത്, ഉയർന്ന ഇടത്തരക്കാർക്ക് മിനിമം പ്രീമിയത്തിലൂടെ പരിരക്ഷ ലഭിക്കും. അങ്ങനെ സംഭവിച്ചാൽ, അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളിലെ മുഴുവൻ ജനങ്ങൾക്കും ലഭിക്കുന്ന  സാമൂഹിക സുരക്ഷയ്ക്ക് സമാനമായ ഒന്ന് ഇന്ത്യയിലും കാണാൻ കഴിയും....!!  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.