Covid19 പ്രതിരോധത്തിൽ കേരളത്തിന് വീഴ്ച; രൂക്ഷ വിമർശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി
രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത് കേരളത്തിലാണ്. ഇതിന് ശേഷം കരുതലോടെ സംസ്ഥാനം നീങ്ങിയെങ്കിലും ഒരിടവേളയ്ക്ക് ശേഷം കോവിഡ് വ്യാപനം രൂക്ഷമാകുകയായിരുന്നു.
ന്യുഡൽഹി: Covid19 പ്രതിരോധത്തിൽ കേരളത്തിന് വീഴ്ചപറ്റിയെന്ന രൂക്ഷ വിമർശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ രംഗത്ത്. ആദ്യഘട്ടത്തിൽ കേരളത്തിൽ രോഗ നിയന്ത്രണം സാധ്യമായിരുന്നുവെന്നും പ്രതിരോധത്തിൽ വന്ന വീഴ്ചകളുടെ വിലയാണ് ഇപ്പോൾ നൽകുന്നതെന്നും ഡോ. ഹർഷവർധൻ വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്ര ആരോഗ്യമന്ത്രിയുടെ സൺഡേ സംവാദ് (Sunday Samvad) പരിപാടിയിലാണ് ഈ വിമർശനം അദ്ദേഹം ഉന്നയിച്ചത്. കോവിഡ് സാഹചര്യങ്ങളെ വിലയിരുത്തുന്ന പരിപാടിയാണ് സൺഡേ സംവാദ്. ഇതിൽ ചില ചോദ്യങ്ങൾക്ക് മറുപടി നൽകവേയാണ് അദ്ദേഹം കേരളത്തെ വിമർശിച്ചത്. സംസ്ഥാനത്ത് ഉണ്ടായ ചില വീഴ്ചകളാണ് ഇതിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
Also read: Covid19 Vaccine: ഡിസംബറോടെ വാക്സിൻ തയ്യാറായേക്കാം, വിപണിയിൽ എന്നുവരുമെന്ന് അറിയണ്ടേ?
രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത് കേരളത്തിലാണ് (Keralam). ഇതിന് ശേഷം കരുതലോടെ സംസ്ഥാനം നീങ്ങിയെങ്കിലും ഒരിടവേളയ്ക്ക് ശേഷം കോവിഡ് വ്യാപനം രൂക്ഷമാകുകയായിരുന്നു. ഇതിനിടയിൽ സംസ്ഥാനത്ത് കൊറോണ വ്യാപനത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്താനായി കേന്ദ്ര സംഘം കഴിഞ്ഞ ദിവസം കേരളത്തിലെത്തിയിരുന്നു.
കേന്ദ്രസംഘം സംസ്ഥാന കൺട്രോൾ റൂം സന്ദർശിക്കുകയും ജില്ലാ കളക്ടറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കൂടാതെ സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങൾ സംഘം വിലയിരുത്തുകയും ചെയ്തു. കൊറോണ (Covid19) വ്യാപകമായി ബാധിച്ചിരുക്കുന്ന 5 സംസ്ഥാനങ്ങളിലേക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉന്നത സംഘത്തെ അയച്ചത്.
രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ചണ്ഡിഗഡ്, കർണാടക, കേരളം എന്നിവടങ്ങളിലാണ് ഉന്നത സംഘം സന്ദർശനം നടത്തിയത്.