ബെംഗളൂരു: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട്. മഴയെ തുടർന്ന് 14 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നിരവധി വിമാനങ്ങൾ വൈകുകയും ചെയ്തു. ശക്തമായ കാറ്റും ഇടിയും മിന്നലോടും കൂടിയാണ് ബെം​ഗളൂരുവിൽ മഴ പെയ്തത്. ഇന്നലെ വൈകിട്ട് 4 ഏകദേശം ഒരു മണിക്കൂർ സമയം വിമാനത്താവളത്തിലെ പ്രവർത്തനങ്ങളെ കനത്ത മഴ ബാധിച്ചതായി വിമാനത്താവള ഉദ്യോഗസ്ഥർ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

12 വിമാനങ്ങൾ ചെന്നൈയിലേക്ക് വഴിതിരിച്ചുവിട്ടു. ഒരു വിമാനം കോയമ്പത്തൂരിലേക്കും മറ്റൊന്ന് ഹൈദരാബാദിലേക്കുമാണ് വഴിതിരിച്ചുവിട്ടത്. ഏഴ് ഇൻഡിഗോ, മൂന്ന് വിസ്താര, രണ്ട് ആകാശ എയർലൈൻസ്, ഒരു ഗോ എയർ, ഒരു എയർ ഇന്ത്യ വിമാനങ്ങളാണ് കനത്ത മഴയെ തുടർന്ന് വഴിതിരിച്ചുവിട്ടത്. ആറ് വിമാനങ്ങൾ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നതും വൈകി. പിന്നീട് വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു.



Also Read:  Delhi Metro Viral Girl : അൽപവസ്ത്രധാരിയായി മെട്രോയിൽ ഒരു പെൺകുട്ടി; ആരാണ് ആ 19കാരി? 



വിമാനത്താവളത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിലും വർത്തൂർ, സർജാപുർ, വൈറ്റ്ഫീൽഡ്, മാറത്തല്ലി, ബെല്ലന്തൂർ തുടങ്ങിയ പ്രദേശങ്ങളിലും ശക്തമായ മഴ പെയ്തുവെന്നാണ് റിപ്പോർട്ട്. നല്ലൂർഹള്ളി മെട്രോ സ്‌റ്റേഷനിലും കനത്തെ മഴയെ തുടർന്ന് വെള്ളക്കെട്ടുണ്ടായി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.