BREAKING NEWS : Helicopter crash: ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് അന്തരിച്ചു
ഹെലികോപ്‍ടർ അപകടത്തിൽ പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് അന്തരിച്ചു.
Bengaluru : സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് (CDS Bipin Rawat) ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ട ഹെലികോപ്‍ടർ അപകടത്തിൽ (Helicopter Crash) പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് (Group Captain Varun Singh) അന്തരിച്ചു. ബെംഗളൂരു മിലിറ്ററി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. അദ്ദേഹം വെന്റിലേറ്ററിലായിരുന്നു.
ഇന്ന് രാവിലെയോടെയാണ് അദ്ദേഹം അന്തരിച്ചതായി സ്ഥിരീകരിച്ചത്. ഡിസംബർ 8 നാണ് അപകടം നടന്നത്. അതിന്ന് ശേഷം വരുൺ സിങ് വെല്ലിങ്ടണ്ണിലെ സൈനിക ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്നു. എന്നാൽ ആരോഗ്യ നില വഷളായതിനെ തുടർന്ന് ബെംഗളൂരുവിലെ (Bengaluru) കമാന്‍ഡ് ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.
ALSO READ: Varun Singh | ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിന്റെ ആരോഗ്യനില ഗുരുതരം, ബെംഗളൂരുവിലേക്ക് മാറ്റി
പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിൻറെ മരണത്തിൽ അനുശോചനം അറിയിച്ചു. "ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് അഭിമാനത്തോടെയും വീര്യത്തോടെയും രാജ്യത്തെ സേവിച്ചു. അദ്ദേഹത്തിൻറെ വിയോഗത്തിൽ ഞാൻ വളരെയധികം ദുഖിതനാണ്. അദ്ദേഹത്തിൻറെ സേവനം രാജ്യം ഒരിക്കലും മറക്കില്ലെന്നും. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം അറിയിക്കും." എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...