Ayodhya Update: ഉത്തര്‍ പ്രദേശിലെ 6 ജില്ലകളിൽ നിന്ന് അയോധ്യയിലേക്ക് ഹെലികോപ്റ്റർ സർവീസ്!!
Ayodhya Update: രാജ്യത്തെ ഒരു പ്രധാന ഹൈന്ദവ തീര്‍ഥാടന കേന്ദ്രമായി അയോധ്യ ഉയരുമ്പോള്‍ തീര്‍ഥാടകര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ ഒട്ടും പിന്നിലല്ല. അയോധ്യയില്‍ പുതിയ ഒരു വിമാനത്താവളവും നവീകരിച്ച റെയില്‍വേ സ്റ്റേഷനും ഇതിനോടകം പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു.
Ayodhya Update: രാജ്യത്തെ ജനങ്ങൾ ഏറെ നാളായി കാത്തിരിക്കുന്ന അയോധ്യയിലെ രാമക്ഷേത്രം ജനുവരി 22ന് ഉദ്ഘാടനം ചെയ്യും. പ്രാൺ-പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ രാജ്യത്തെ 7000 പ്രമുഖ വ്യക്തികളാണ് എത്തിച്ചേരുന്നത്. അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് ആണ് ക്ഷണക്കത്തുകള്‍ വിതരണം ചെയ്യുന്നത്.
Also Read: Mahua Moitra: എംപി സ്ഥാനം പോയിട്ടും ബംഗ്ലാവ് ഒഴിയാതെ മഹുവ, വീണ്ടും നോട്ടീസ് നല്‍കി കേന്ദ്ര സർക്കാർ
രാജ്യത്തെ ഏറ്റവും വലിയ ഹൈന്ദവ തീര്‍ഥാടന കേന്ദ്രമായി അയോധ്യ ഉയരുകയാണ്, ഒപ്പം വികസനത്തിന്‍റെ കാര്യത്തിലും അയോധ്യ മുന്നേറുന്ന കാഴ്ചയാണ് ഇപ്പോള്‍ രാജ്യം കാണുന്നത്.
Also Read: EPFO Update: ജനനതീയതി സാക്ഷ്യപ്പെടുത്താന്‍ ആധാർ കാർഡ് അനുവദിക്കില്ല; ഇപിഎഫ്ഒ
ജനുവരി 22ന് നടക്കുന്ന പ്രാൺ-പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് പ്രമുഖര്‍ അയോധ്യയില്‍ എത്തും. ജനുവരി 21, 22 തിയതികളില്‍ സാധാരണക്കാര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനമില്ല. പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട പ്രത്യേക പൂജാവിധികള്‍ അവസാനിക്കുന്നതോടെ ഭക്തര്‍ക്ക് എല്ലാ ദിവസവും ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ടായിരിയ്ക്കും.
രാജ്യത്തെ ഒരു പ്രധാന ഹൈന്ദവ തീര്‍ഥാടന കേന്ദ്രമായി അയോധ്യ ഉയരുമ്പോള്‍ തീര്‍ഥാടകര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ ഒട്ടും പിന്നിലല്ല. അയോധ്യയില്‍ പുതിയ ഒരു വിമാനത്താവളവും നവീകരിച്ച റെയില്‍വേ സ്റ്റേഷനും ഇതിനോടകം പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു.
എന്നാല്‍, ഇപ്പോള്‍ രാമഭക്തർക്കായി സംസ്ഥാന സര്‍ക്കാര്‍ മറ്റൊരു സന്തോഷവാര്‍ത്തകൂടി നല്‍കിയിരിയ്ക്കുകയാണ്. അതായത്, അയോധ്യയിലെത്താന്‍ ഇനി ആളുകൾക്ക് ബസും ട്രെയിനും വിമാനവും മാത്രമല്ല, ഹെലികോപ്റ്റർ സേവനവും ലഭിക്കും...!!!
ഹെലികോപ്റ്റർ സേവനത്തെക്കുറിച്ച് വിശദമായി അറിയാം...
ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്‍റെ പ്രഖ്യാപനം അനുസരിച്ച് ഹെലികോപ്റ്റർ സേവനം ഉഅടന്‍ തന്നെ ആരംഭിക്കും. അതായത്, ബസ്, ട്രെയിൻ, വിമാനം, ഹെലികോപ്റ്റർ എന്നീ ഗതാഗത മാര്‍ഗ്ഗങ്ങളിലൂടെ രാമഭക്തർക്ക് ഇനി അയോധ്യ സന്ദർശിക്കാം...!!
റിപ്പോര്‍ട്ട് അനുസരിച്ച് ഉത്തര്‍ പ്രദേശിലെ 6 ജില്ലകളിൽ നിന്നാണ് സംസ്ഥാന സർക്കാർ ഹെലികോപ്റ്റർ സേവനം ആരംഭിക്കുന്നത്. ഇതിനായി ഹെലികോപ്റ്റർ സേവനദാതാവിനെയും സര്‍ക്കാര്‍ തിരഞ്ഞെടുത്തുകഴിഞ്ഞു.
ദിവസങ്ങള്‍ക്കുള്ളില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലഖ്‌നൗവിൽ നിന്ന് ഹെലികോപ്റ്റർ സർവീസ് ആരംഭിക്കും.
ഈ 6 ജില്ലകളിൽ നിന്ന് ഹെലികോപ്റ്റർ സേവനം ലഭ്യമാകും
ഗോരഖ്പൂർ, വാരണാസി, ലഖ്‌നൗ, പ്രയാഗ്‌രാജ്, മഥുര, ആഗ്ര എന്നിവിടങ്ങളിൽ നിന്ന് അയോധ്യയിലേക്കുള്ള ഹെലികോപ്റ്റർ സേവനം ലഭ്യമാകും. ഇതുകൂടാതെ മറ്റിടങ്ങളിൽനിന്നും വരുംദിവസങ്ങളിൽ ഹെലികോപ്റ്റർ സർവീസ് ആരംഭിക്കും. ഇതോടൊപ്പം യോഗി സർക്കാർ ഭക്തർക്ക് അയോധ്യയിൽ ആകാശ ദർശനത്തിനുള്ള സൗകര്യവും നൽകും. എന്നാൽ, ഇതിനായി ഭക്തർ മുൻകൂട്ടി ബുക്ക് ചെയ്യണം. വ്യോമ ദർശനത്തിന്‍റെ ചുമതല ടൂറിസം വകുപ്പിന് ഇതിനോടകം കൈമാറി.
ആകാശ ദർശനത്തിനും ഹെലികോപ്റ്റർ യാത്രയ്ക്കുമുള്ള നിരക്ക് അറിയാം
അയോധ്യയിലെ ആകാശ ദർശനത്തിന് നിലവില്‍ ഓരോ ഭക്തനും 3,539 രൂപ നൽകണം. ഈ യാത്രയ്ക്ക് 15 മിനിറ്റ് സമയമാണ് ഉള്ളത്. ഒരേ സമയം 5 ഭക്തർക്ക് മാത്രമേ ഈ വിമാന യാത്ര ആസ്വദിക്കാൻ കഴിയൂ. വിമാനയാത്രയ്ക്ക് ലഗേജിന്‍റെ ഭാരവും വളരെ പ്രധാനമാണ്. അതിനാൽ ഒരു ഭക്തന് 5 കിലോ ലഗേജുമായി മാത്രമേ യാത്ര ചെയ്യാൻ കഴിയൂ. ഇതോടൊപ്പം ഗൊരഖ്പൂരിൽ നിന്ന് അയോധ്യയിലേക്കുള്ള ഹെലികോപ്റ്റർ സർവീസും ഉണ്ടാകും, 126 കിലോമീറ്റർ ദൂരം 40 മിനിറ്റിനുള്ളിൽ പൂർത്തിയാക്കും. ഇതിന് 11,327 രൂപയാണ് നിരക്ക് നിശ്ചയിച്ചിരിയ്ക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.