ഡൽഹിയിലെ സിആർപിഎഫ് ക്യാമ്പുകൾക്ക് നേരെ ഭീകരാക്രമണ ഭീഷണിയെന്ന് റിപ്പോർട്ട്
ജമ്മുകശ്മീരിൽ നിരന്തരമായി സൈനികർക്ക് നേരെയുണ്ടാകുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനൊരു മുന്നറിയിപ്പ് ഇന്റലിജൻസ് നൽകുന്നത്.
ന്യുഡൽഹി: രാജ്യതലസ്ഥാനത്ത് സിആർപിഎഫ് ക്യാമ്പുകൾക്ക് നേരെ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ഇൻറലിജെൻസ് റിപ്പോർട്ട്. ഭീകരർ ഡൽഹിയിലെ സുരക്ഷാഭടന്മാർക്ക് നേരെയാണ് ഇക്കുറി കണ്ണുവച്ചിരിക്കുന്നതെന്ന് ഇന്റലിജൻസ് അറിയിച്ചിട്ടുണ്ട്.
Also read: തലയ്ക്ക് എട്ടു ലക്ഷം വിലയിട്ടിരുന്ന നക്സൽ നേതാവ് കൊല്ലപ്പെട്ടു
ജമ്മുകശ്മീരിൽ നിരന്തരമായി സൈനികർക്ക് നേരെയുണ്ടാകുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനൊരു മുന്നറിയിപ്പ് ഇന്റലിജൻസ് നൽകുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിലും വടക്കേ ഇന്ത്യയിലെയും മുഴുവൻ സിആർപിഎഫ് യൂണിറ്റുകളോടും ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
Also read: അതിർത്തിക്കടുത്ത് യുദ്ധവിമാനങ്ങൾ വിന്യസിച്ച് ചൈന
വേണമെങ്കിൽ ക്യാമ്പുകളിൽ കൂടുതൽ സേനകളെ വിന്യസിക്കുന്നതിനും നിർദ്ദേശമുണ്ട്. ഇന്റലിജൻസ് ഏജൻസികളിൽ നിന്നും എന്തെങ്കിലും അറിയിപ്പ് ലഭിക്കുന്ന പക്ഷം സേന സജ്ജമായിരിക്കണമെന്നും ജവാൻമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അടുത്തിടെ ഭീകരരുടെ പുൽവാമ മോഡൽ ഭീകരാക്രമണ പദ്ധതി സൈന്യം തകർത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇങ്ങനൊരു സൂചന ഇന്റലിജൻസിന് ലഭിച്ചിരിക്കുന്നത്.