ഹൈദരാബാദ്: ഹിജാബ് വിവാദത്തിൽ കർണാടക ഹൈക്കോടതിയുടെ വിധി ഭരണഘടനാ വിരുദ്ധമാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി അഭിപ്രായപ്പെട്ടു. മതസ്വാതന്ത്ര്യം, സംസ്‌കാരം, ആവിഷ്‌കാരം, കല എന്നിവയുടെ സ്വാതന്ത്ര്യം ഉൾപ്പെടെയുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണ് കോടതി തീരുമാനം. ഇത് മുസ്ലീം സ്ത്രീകളെ പ്രതികൂലമായി ബാധിക്കുമെന്നും ആധുനികത മതപരമായ ആചാരങ്ങൾ ഉപേക്ഷിക്കലല്ലെന്നും ഹിജാബ് ധരിക്കുന്നതിൽ എന്താണ് തെറ്റ് ? ഹിജാബ് സംബന്ധിച്ച കർണാടക ഹൈക്കോടതിയുടെ തീരുമാനത്തോട് എനിക്ക് വിയോജിപ്പുണ്ടെന്ന് ഒവൈസി ട്വീറ്റ് ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

"ഹിജാബ് വിഷയത്തിൽ ഞാൻ കർണാടക ഹൈക്കോടതി വിധിയോട്  എതിർപ്പ് പ്രകടിപ്പിക്കുന്നു. തീരുമാനത്തോട് വിയോജിക്കുന്നത് എന്റെ അവകാശമാണ്. ഹർജിക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈ തീരുമാനത്തിനെതിരെ അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ് മാത്രമല്ല, മറ്റ് മതവിഭാഗങ്ങളുടെ സംഘടനകളും അപ്പീൽ നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," ഒവൈസി ട്വീറ്റിലൂടെ പറഞ്ഞു.


ALSO READ : Hjab row Karnataka: നിയമപോരാട്ടങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ വിധി; ഹിജാബ് കേസിന്റെ നാൾവഴി



"വ്യക്തിക്ക് ചിന്ത, ആവിഷ്കാരം, വിശ്വാസം, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ഭരണഘടനയുടെ ആമുഖത്തിൽ പറയുന്നുണ്ട്. തല മറയ്ക്കേണ്ടത് എന്റെ വിശ്വാസമാണെങ്കിൽ അത് പ്രകടിപ്പിക്കാനുള്ള അവകാശം എനിക്കുണ്ടെന്നും ഒവൈസി പറഞ്ഞു. എനിക്ക് ശരിയാണെന്ന് തോന്നുന്നു, ഹിജാബ് ഒരു ഭക്ത മുസ്ലീമിനുള്ള പ്രാർത്ഥന കൂടിയാണ്" ഒവൈസി  മറ്റൊരു ട്വീറ്റിൽ കൂട്ടിച്ചേർത്തു. 


അത്യാവശ്യമായ മതാചാര പരീക്ഷ പുനരവലോകനം ചെയ്യേണ്ട സമയമാണിത്. ഒരു ഭക്തന് എല്ലാം ആവശ്യമാണ്, ഒരു നിരീശ്വരവാദിക്ക് ഒന്നും ആവശ്യമില്ല. ഒരേ മതത്തില്‍ പെട്ട ഒരാളുടെ അത്യാവശ്യങ്ങള്‍ തന്നെ മറ്റൊരാളിന് തീരുമാനിക്കാന്‍ കഴിയില്ല. അനിവാര്യത തീരുമാനിച്ചതിലെ ജഡ്ജിമാരുടെ നടപടി അസംബന്ധമെന്ന് ഒവൈസി പറയുന്നു. യൂണിഫോം തുല്യത ഉറപ്പാക്കുന്നു എന്ന വാദത്തെയും ഒവൈസി തന്റെ ട്വീറ്റിലൂടെ ചോദ്യം ചെയ്തു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.