Hijab Controversy: കർണാടകയിലെ ശിവമോഗയിൽ ബജ്‌റംഗദള്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു, പ്രദേശത്ത് സംഘര്‍ഷാവസ്ഥ
കർണാടകയിലെ ശിവമോഗയിൽ ബജ്‌റംഗദള്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു. ഞായറാഴ്ച രാത്രിയാണ് ബജ്‌റംഗദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷ കുത്തേറ്റു മരിച്ചത്.
Shivamogga, Karnataka: കർണാടകയിലെ ശിവമോഗയിൽ ബജ്‌റംഗദള്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു. ഞായറാഴ്ച രാത്രിയാണ് ബജ്‌റംഗദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷ കുത്തേറ്റു മരിച്ചത്.
സംഭവത്തെത്തുടര്‍ന്ന് കർണാടകയിലെ ശിവമോഗ ജില്ലയിലും പരിസരങ്ങളിലും ഇന്നലെ രാത്രി ഒമ്പത് മണിയോടെ സുരക്ഷ അതീവശക്തമാക്കി. ഭാരതി കോളനിയിലെ രവിവർമ ലെയിനിൽ വച്ചാണ് ഹർഷയെ അജ്ഞാതർ കുത്തി കൊലപ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള ശിവമോഗയിലെ ചില കോളേജുകളിൽ ഹിജാബ് വിവാദത്തെത്തുടര്‍ന്ന് അടുത്തിടെ പ്രവര്‍ത്തനങ്ങളില്‍ തടസ്സം നേരിട്ടിരുന്നു. കൂടാതെ, ഹിജാബുമായി വിവാദവുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കിലൂടെ ഹര്‍ഷ നടത്തിയ പരാമര്‍ശങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് സൂചനകള്‍. എന്നാല്‍, കൊലപാതക കാരണവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ സൂചനകള്‍ നല്‍കിയിട്ടില്ല.
അതേസമയം, കൊലപാതകം ശിവമോഗയിൽ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരിയ്ക്കുകയാണ്. മുൻകരുതൽ നടപടിയുടെ ഭാഗമായി ജില്ലയിൽ 144 പ്രഖ്യാപിച്ചു.
കൂടാതെ, ജില്ലയിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. നിലവില്‍, സ്ഥിതിഗതികൾ സമാധാനപരമാണെന്ന് ശിവമോഗ ജില്ല ഡെപ്യൂട്ടി കമ്മീഷണർ ഡോ. സെൽവമണി ആർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നിരുന്നാലും, ക്രമസമാധാനപാലനത്തിനായി ലോക്കൽ പോലീസിനെയും ആർഎഎഫിനെയും വിന്യസിച്ചതായും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. "പ്രതികളെ കണ്ടെത്തി ശിക്ഷിക്കുക എന്നതാണ് ഞങ്ങളുടെ മുൻഗണന. അവരെ കണ്ടെത്താനുള്ള ശ്രമത്തില്‍ സഹകരിക്കണം", മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതായി പോലീസ് സൂപ്രണ്ട് ബിഎം ലക്ഷ്മി പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.
"4-5 യുവാക്കളുടെ ഒരു സംഘമാണ് ഹര്‍ഷയെ കൊലപ്പെടുത്തിയത്. ഈ കൊലപാതകത്തിന് പിന്നിൽ ഏതെങ്കിലും സംഘടനയുണ്ടെന്ന് എനിക്കറിയില്ല. ശിവമോഗയിൽ ക്രമസമാധാനനില നിയന്ത്രണത്തിലാണ്. മുൻകരുതൽ നടപടിയെന്ന നിലയിൽ നഗരപരിധിയിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും രണ്ട് ദിവസത്തേക്ക് അവധിയായിരിക്കും", കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.
സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര ശിവമോഗയിലെത്തി ഹര്‍ഷയുടെ കുടുംബത്തെ കണ്ടു. പോലീസിന് നിർണായക സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഉടൻ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...