New Delhi: ഹിമാചൽ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് തീയതി  തിരഞ്ഞെടുപ്പ് കമ്മീഷൻ  പ്രഖ്യാപിച്ചു. ഒട്ടഘട്ടമായാണ് ഹിമാചൽ പ്രദേശിൽ  നിയമസഭ തിരഞ്ഞെടുപ്പ് നടക്കുകയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞു. 

 

ഹിമാചല്‍ പ്രദേശ്‌ തിരഞ്ഞെടുപ്പ്  ഷെഡ്യൂൾ 2022 പ്രകാരം ഒക്ടോബർ 17 ന്  തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും.  തുടര്‍ന്ന് നവംബർ 12 ന് വോട്ടെടുപ്പ് നടത്തുകയും ചെയ്യും. ഡിസംബർ 8നാണ് വോട്ടെണ്ണൽ നടക്കുക.

 


 

 

ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പ്  പ്രഖ്യാപിച്ച അവസരത്തില്‍  രാജ്യത്ത് ഒക്‌ടോബർ മാസം  ഉത്സവങ്ങളുടെ മാസമാണെന്നും അതിനൊപ്പം 'ജനാധിപത്യത്തിന്‍റെ ഉത്സവം' കൂടി ചേർക്കുകയാണ് എന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞു. 

 

അതേസമയം, കഴിഞ്ഞ കുറേ മാസങ്ങളായി നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി കമ്മീഷന്‍ അംഗങ്ങള്‍ സംസ്ഥാനം സന്ദര്‍ശിച്ചിരുന്നു. കൊറോണ ബാധ കണക്കിലെടുത്ത് മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും സ്വതന്ത്രവും നീതിപൂർവവുമായ  തിരഞ്ഞെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

 

എന്താണ് കഴിഞ്ഞ തിരഞ്ഞെടുപ്പ് ചരിത്രം പറയുന്നത്? 

ഹിമാചൽ പ്രദേശിൽ ആകെ 68 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. 2017 നവംബർ 9 ന് ഒറ്റ ഘട്ടമായാണ് കഴിഞ്ഞ  തവണ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്നത്.  ഡിസംബർ 18 ന് വോട്ടെണ്ണൽ നടന്നു.   

 

ഹിമാചൽ പ്രദേശിലെ ആകെയുള്ള  68 നിയമസഭാ സീറ്റുകളിൽ 44ലും ഭാരതീയ ജനതാ പാർട്ടി (BJP) വ്യക്തമായ ഭൂരിപക്ഷം നേടിയപ്പോൾ കോൺഗ്രസിന് 21 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഒരു സീറ്റ് സിപിഎം നേടിയിരുന്നു.  രണ്ട് സ്വതന്ത്ര സ്ഥാനാർത്ഥികളും വിജയിച്ചിരുന്നു. 

 

ആവേശകരമായ തിരഞ്ഞെടുപ്പാണ് ഹിമാചൽ പ്രദേശിൽ  നടക്കാന്‍ പോകുന്നത്.  ഭരണകക്ഷിയായ ബിജെപിയും കോണ്‍ഗ്രസും ഇതിനോടകം പ്രചാരണ രംഗത്ത്‌ സജീവമാണ്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിയ്ക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്‌. തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം  കോണ്‍ഗ്രസ്‌ നേതാവ് പ്രിയങ്ക ഗാന്ധി ഹിമാചലില്‍ എത്തിയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.