Sukhvinder Singh Sukhu Tests Covid Positive: ഹിമാചല്‍ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവിന് കൊവിഡ് സ്ഥിരീകരിച്ചു
Sukhvinder Singh Sukhu Tests Covid Positive: പ്രധാനമന്ത്രിയെ കാണുന്നതിന് മുൻമ്പുള്ള നിര്‍ബന്ധിത പതിവ് പരിശോധനയ്ക്കിടെയാണ് ഹിമാചല്‍ മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്.
Sukhvinder Singh Sukhu Tests Covid Positive: ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് രോഗബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് യോഗം മാറ്റിവെക്കുകയായിരുന്നു. പ്രധാനമന്ത്രിയെ കാണുന്നതിന് മുൻപ് നടത്തുന്ന നിര്‍ബന്ധിത പതിവ് പരിശോധനയ്ക്കിടെയാണ് ഹിമാചല്‍ മുഖ്യമന്ത്രിക്ക് കോവിഡ് രോഗബാധസ്ഥിരീകരിച്ചത്.
Also Read: ഹിമാചലിന്‍റെ 15-ാമത് മുഖ്യമന്ത്രിയായി സുഖ്‌വീന്ദർ സിംഗ് സുഖു സത്യപ്രതിജ്ഞ ചെയ്തു
മുഖ്യമന്ത്രിക്ക് രോഗലക്ഷണങ്ങളില്ലെന്നും മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ അദ്ദേഹം സ്വയം ക്വാറന്റൈനിലാണെന്നും സര്‍ക്കാര്‍ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ഡിസംബര്‍ 16 ന് രാജസ്ഥാനില്‍ നടന്ന ഭാരത് ജോഡോ യാത്രയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കൊപ്പം ഉപമുഖ്യമന്ത്രി മുകേഷ് അഗ്‌നിഹോത്രി, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ പ്രതിഭ സിങ്, മറ്റ് എംഎല്‍എമാര്‍ എന്നിവര്‍ക്കൊപ്പം മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവും പങ്കെടുത്തിരുന്നു. കുറച്ചു ദിവസങ്ങളായി സുഖു ന്യൂഡല്‍ഹിയിലുണ്ട്. ഈ സമയത്ത് ഹിമാചല്‍ പ്രദേശിന്റെ എഐസിസി ചുമതലയുള്ള രാജീവ് ശുക്ല, മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ എന്നിവരുള്‍പ്പെടെ നിരവധി കോണ്‍ഗ്രസ് നേതാക്കളുമായും സുഖ്‌വീന്ദർ സിംഗ് സുഖു കൂടിക്കാഴ്ച നടത്തിയിരുന്നു.
Also Read: ശനി സൃഷ്ടിക്കും വിപരീത രാജയോഗം: ഈ 4 രാശിക്കാർക്ക് ലഭിക്കും സര്‍വ്വൈശ്വര്യവും ലോട്ടറി ഭാഗ്യവും
ബിഹാർ വ്യാജമദ്യ ദുരന്തം; മരണസംഖ്യ ഉയരുന്നു, 12 പേരുടെ നില ഗുരുതരം
ബിഹാർ വ്യാജമദ്യ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 82 പേരാണ് മരിച്ചത്. ഇന്ന് 16 പേർ മരിച്ചു. സരൺ ജില്ലയിൽ മാത്രം ഇതുവരെ 74 മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 25 പേർക്ക് കാഴ്ച നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. വിവധ ആശുപത്രികളിലായി 30 പേർ ചികിത്സയിലുണ്ട്. ഇതിൽ 12 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മരണസംഖ്യ ഉയർന്നതോടെ അനധികൃത മദ്യവിൽപന സംബന്ധിച്ച് അന്വേഷണം കർശനമാക്കാൻ സർക്കാർ പോലീസിന് നിർദേശം നൽകി.
Also Read: ഇന്ന് സഫല ഏകാദശി; സങ്കട മോചനത്തിനും ആഗ്രഹ സാഫല്യത്തിനും ഈ വ്രതം എടുക്കുന്നത് ഉത്തമം
സംഭവത്തിൽ ഇതുവരെ നാല് പേരാണ് അറസ്റ്റിലായത്. അതേസമയം മദ്യ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് മുഖ്യമന്ത്രി നിതീഷ് കുമാർ. പ്രതിപക്ഷ പ്രതിഷേധം ശക്തമായിട്ടും മുഖ്യമന്ത്രിയുടെ നിലപാടിൽ മാറ്റമില്ല. മദ്യം കഴിച്ചാൽ മരിക്കുമെന്ന് നിതീഷ് കുമാര്‍ പറഞ്ഞത് വിവാദമായിരുന്നു. അതിനിടെ മദ്യദുരന്തത്തിന് കാരണക്കാരനായ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നും, ബിഹാറിൽ രാഷ്ട്രപതി ഭരണ വേണമെന്നും എൽജെപി നേതാവ് ചിരാഗ് പാസ്വാൻ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...