ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ബിജെപി സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക ഇന്നുണ്ടാവുമെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെയും നേതൃത്വത്തില്‍ ശനിയാഴ്ച നടന്ന സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടതായാണ് സൂചന.


COMMERCIAL BREAK
SCROLL TO CONTINUE READING

68 അംഗ നിയമസഭയിലേക്ക് നവംബര്‍ ഒന്‍പതിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 18ന് ഫലം പ്രഖ്യാപിക്കും.


ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രിമാരായ ശാന്തകുമാര്‍, പ്രേംകുമാര്‍ ധുമാല്‍, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍‍, സംസ്ഥാന ഭാരവാഹികള്‍, പാര്‍ട്ടി നേതാക്കള്‍ തുടങ്ങി നിരവധി പേര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.