Himachal Pradesh: വിവാഹ പ്രായം ഇനി 21 ; ബിൽ പാസാക്കി ഹിമാചൽ പ്രദേശ് നിയമ സഭ
ലിംഗ സമത്വത്തെയും ഉന്നത വിദ്യാഭ്യാസത്തെയും പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് 2006ലെ ശൈശവ വിവാഹ നിരോധന നിയമം സർക്കാർ ഭേദഗതി ചെയ്തത്.
സ്ത്രീകളുടെ വിവാഹ പ്രായം 21 വയസ്സായി ഉയര്‍ത്തുന്ന ബിൽ പാസാക്കി ഹിമാചല്‍ പ്രദേശ് നിയമസഭ. ലിംഗ സമത്വത്തെയും ഉന്നത വിദ്യാഭ്യാസത്തെയും പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് 2006ലെ ശൈശവ വിവാഹ നിരോധന നിയമം ഹിമാചൽ പ്രദേശ് സർക്കാർ ഭേദഗതി ചെയ്തത്.
ചൊവ്വാഴ്ച നടന്ന വര്‍ഷകാല സമ്മേളനത്തിലാണ് 18 വയസ്സിൽ നിന്ന് ഇരുപത്തിയൊന്നായി വിവാഹ പ്രായം ഉയര്‍ത്തുന്ന ബിൽ സാമൂഹ്യ നീതി ശാക്തീകരണ മന്ത്രി ധനി റാം ഷാന്‍ഡിൽ അവതരിപ്പിച്ചത്. ശബ്ദ വോട്ടോട് കൂടെയാണ് ബിൽ പാസാക്കിയത്. സ്ത്രീകള്‍ക്ക് അവസരങ്ങള്‍ നല്‍കുന്നതിന് വിവാഹ പ്രായം ഉയര്‍ത്തേണ്ടത് അനിവാര്യമാണെന്നും ബിൽ സാമൂഹ്യ മാറ്റത്തിന് പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.
Read Also: സുരേഷ് ഗോപിയുടെ പരാതിയിൽ മാധ്യമങ്ങൾക്കെതിരെ കേസെടുത്തു
എല്ലാ മേഖലകളിലും സ്ത്രീകള്‍ ഇന്ന് മുന്നേറുകയാണ്. നേരത്തെയുള്ള വിവാഹങ്ങള്‍ ഔദ്യോഗിക ജീവിതത്തിന് മാത്രമല്ല, ശാരീരിക വളര്‍ച്ചയ്ക്കും തടസ്സമാകുന്നു. ലിംഗ സമത്വവും ഉന്നതവിദ്യാഭ്യാസത്തിനുള്ള അവസരവും ഉറപ്പാക്കുന്നതിന് പെണ്‍കുട്ടികളുടെ വിവാഹ പ്രായം വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. അതിനാൽ 2006ലെ ശൈശവ വിവാഹ നിരോധന നിയമവും മറ്റ് അനുബന്ധ നിയമങ്ങളും ഭേദഗതി ചെയ്യാനും പെണ്‍കുട്ടികളുടെ വിവാഹത്തിനുള്ള കുറഞ്ഞ പ്രായം 21 വയസ്സായി ഉയര്‍ത്താനും ബില്ല് നിര്‍ദ്ദേശിക്കുന്നു.
പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഇരുപത്തിയൊന്നായി ഉയര്‍ത്തുന്നതിന് നിയമ നിര്‍മ്മാണം നടത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശെന്നും സ്ത്രീകളുടെ ഉന്നമനത്തിനായ് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് എന്നും മുന്‍പന്തിയിലാണെന്നും മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പാർട്ടി ഭേദമന്യേയുള്ള പിന്തുണയാണ് ബില്ലിന് ലഭിച്ചത്. വിവാഹ പ്രായം ഉയര്‍ത്തുന്നത് അനിവാര്യമാണെന്നും സ്ത്രീകള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുമെന്നും ബിജെപി എംഎല്‍എ റീന കശ്യപ് പറഞ്ഞു.
അതേസമയം ഭേദഗതി ബില്ല് വളരെ പ്രധാനപ്പെട്ടതും ചരിത്രപരവുമാണെന്ന് ഏറ്റവും പ്രായം കുറഞ്ഞ നിയമ സഭാംഗവും കോണ്‍ഗ്രസ് എംഎല്‍എയുമായ അനുരാധ റാണ പറഞ്ഞു. സ്ത്രീകള്‍ക്ക് അവരുടെ കരിയര്‍ കെട്ടി പടുക്കാനും ശരിയായ പ്രായത്തില്‍ വിവാഹവുമായി ബന്ധ്‌പ്പെട്ട തീരുമാനങ്ങള്‍ എടുക്കാനും ഇത് സഹായിക്കുമെന്നും റാണ ചൂണ്ടികാട്ടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.