INDIA: പ്രതിപക്ഷ സഖ്യത്തിന്‍റെ പേരിനെ ചൊല്ലി പോര്, ട്വിറ്റർ ബയോയില്‍ മാറ്റം വരുത്തി അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ
INDIA: പ്രതിപക്ഷം തങ്ങളുടെ സഖ്യത്തിന് INDIA എന്ന് പേര് നല്‍കിയതോടെ ആദ്യം വിമര്‍ശനവുമായി രംഗത്ത് എത്തിയത് ഹിമന്ദ ബിശ്വ ശർമയാണ്. `ഇന്ത്യ`എന്ന പേര് ബ്രിട്ടീഷുകാരുടെ സംഭാവനയാണെന്നും പ്രതിപക്ഷ സഖ്യത്തിന്‍റേത് കൊളോണിയല്‍ ചിന്താഗതിയാണെന്നും ആരോപിച്ചു.
New Delhi: പ്രതിപക്ഷ സഖ്യം UPA പെരുമാറി INDIA ആയതോടെ പേരിനെ ചൊല്ലി കലഹങ്ങളും ആരംഭിച്ചു. അതായത്, പ്രതിപക്ഷ സഖ്യത്തിന്‍റെ പേരിനെചൊല്ലി പോര് ആരംഭിച്ചു കഴിഞ്ഞു എന്ന് സാരം.
പ്രതിപക്ഷം തങ്ങളുടെ പുതിയ സഖ്യത്തിന് INDIA എന്ന് പേര് നല്‍കിയതോടെ ആദ്യം വിമര്‍ശനവുമായി രംഗത്ത് എത്തിയത് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയാണ്. 'ഇന്ത്യ'എന്ന പേര് ബ്രിട്ടീഷുകാരുടെ സംഭാവനയാണെന്നാരോപിച്ച അദ്ദേഹം പ്രതിപക്ഷ സഖ്യത്തിന്‍റേത് കൊളോണിയല്‍ ചിന്താഗതിയാണെന്നും ആരോപിച്ചു. പ്രതിപക്ഷ സഖ്യത്തിന് INDIA എന്ന പേര് നല്‍കിയതോടെ തന്‍റെ ട്വിറ്റർ ബയോയിലെ ഇന്ത്യ എന്നത് അദ്ദേഹം ഭാരത് എന്നാക്കി മാറ്റി. രാജ്യം കൊളോണിയല്‍ ചിന്താഗതയില്‍ നിന്ന് മോചിതരാകണം. മുന്‍ഗാമികള്‍ ഭാരതത്തിനായാണ് പോരാടിയതെന്നും അദ്ദേഹം പറഞ്ഞു.
UPA 'ഇന്ത്യ'യായതിന് ശേഷം ട്വിറ്റർ ബയോ മാറ്റുകയും ഇന്ത്യയുടെ സ്ഥാനത്ത് ഭാരത് ചേർക്കുകയും ചെയ്യുന്ന ആദ്യ ബിജെപി നേതാവായി മാറി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ.
അതേസമയം, അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയുടെ പരാമര്‍ശത്തിന് കുറിയ്ക്കു കൊള്ളുന്ന മറുപടിയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കൊളോണിയല്‍ ചിന്താഗതിയെന്നത് പ്രധാനമന്ത്രിയോട് പറഞ്ഞാല്‍ മതിയെന്നായി കോണ്‍ഗ്രസ്. മോദി സര്‍ക്കാര്‍ വിവിധ സർക്കാർ പദ്ധതികള്‍ക്ക് ഇന്ത്യ എന്ന പേര് നല്‍കുന്നുണ്ട് എന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി മോദി വിവിധ സർക്കാർ പദ്ധതികള്‍ക്ക് ഇന്ത്യ എന്ന പേര് നല്‍കുന്നു. മുഖ്യമന്ത്രിമാരോട് ടീം ഇന്ത്യയായി പ്രവർത്തിക്കണമെന്ന് ആവശ്യപ്പെടുന്നു.ഇന്ത്യക്ക് വേണ്ടി വോട്ട് ചെയ്യണമെന്ന് തിരഞ്ഞെടുപ്പില്‍ മോദി ആവശ്യപ്പെടുന്നു, മോദിയുടെ തിരഞ്ഞെടുപ്പ് പ്രചരണ വീഡിയോ പങ്കുവെച്ചാണ് ജയ്റാം രമേശ് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയ്ക്ക് മറുപടി നല്‍കിയത്.
ചൊവ്വാഴ്ച ബെംഗളൂരുവിൽ നടന്ന 26 പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ UPAയെ INDIA യായി പുനർനാമകരണം ചെയ്തതോടെ പ്രധാനമന്ത്രി മോദി പ്രതിപക്ഷത്തിന് നേരെ ആഞ്ഞടിക്കുകയും NDA യ്ക്ക് പുതിയ പരിഭാഷ നല്‍കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ഇന്ത്യയും ഭാരതവും തമ്മിലുള്ള കടുത്ത പോരാട്ടമാണ് ആരംഭിച്ചിരിയ്ക്കുന്നത്. .
പ്രതിപക്ഷ ഐക്യത്തെ രൂക്ഷമായി വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി പരസ്പരം തമ്മിലടിക്കുന്നവരാണ് ഇപ്പോള്‍ ഒത്തുചേര്‍ന്നിരിയ്ക്കുന്നത് എന്നും ആരോപിച്ചു. പ്രതിപക്ഷ നേതാക്കളെ ഒന്നിപ്പിക്കുന്നത് കാഴ്ചപ്പാടല്ല സമ്മർദമാണെന്നും കേരളത്തിലും ബംഗാളിലും തമ്മിലടിക്കുന്നവരാണ് ബെംഗളൂരുവിൽ യോഗം ചേരുന്നത് എന്നും അഭിപ്രായപ്പെട്ടു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 50 ശതമാനത്തിലധികം വോട്ട് നേടി NDA മൂന്നാമതും അധികാരത്തിൽ വരുമെന്നും മോദി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...