ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ‘ഹിന്ദു’ പരാമർശത്തിൽ പ്രതിഷേധിച്ച് ബജ്റംഗ് ദൾ പ്രവർത്തകർ. ഗുജറാത്ത് കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം. വിഎച്ച്പി സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഓഫീസിൽ ഉണ്ടായിരുന്ന രാഹുൽ ഗാന്ധിയുടെ ചിത്രങ്ങളും പ്രവർത്തകർ നശിപ്പിച്ചു. കറുത്ത മഷി ഉപയോഗിച്ച് രാഹുലിന്റെ പോസ്റ്ററുകൾ വികൃതമാക്കിയിട്ടുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർഎസ്എസ് എന്നിവരാണ് ഈ ആക്രമണങ്ങൾക്ക് പിന്നിലെന്നാണ് ഗുജറാത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും ഗുജറാത്ത് നിയമസഭാ കോൺഗ്രസ് നേതാവുമായ അമിത് ചാവ്ദ ട്വീറ്റ് ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം ലോക്സഭാ പ്രസംഗത്തിൽ രാഹുൽ ​ഗാന്ധി പറഞ്ഞ ഹിന്ദുപരാമർശം സഭാ രേഖകളിൽ നിന്ന് നീക്കി. രാഹുൽ ഗാന്ധി ഇന്നലെ ലോക്‌സഭയിൽ നടത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സംഘ്പരിവാർ രാഷ്ട്രീയത്തേയും തുറന്നുകാട്ടുന്ന പ്രസം​ഗം. അക്രമവും വിദ്വേഷവും നടത്തുന്നവരെ ഹിന്ദുക്കളെന്ന് വിളിക്കാനാവില്ലെന്നും പ്രധാനമന്ത്രിയും ബി.ജെ.പിയും യഥാർഥ ഹിന്ദുക്കളല്ലെന്നും രാഹുൽ ആരോപിച്ചു.രാഹുൽ ഗാന്ധി പാർലെമന്റിൽ നടത്തിയ പ്രസംഗം ഹിന്ദുക്കളെ അവഹേളിക്കുകയാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. 
ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിൻ്റെ പ്രസംഗത്തിൻ്റെ ഭാഗങ്ങൾ നീക്കം ചെയ്തത്.  


ALSO READ: മര്യാദകൾ ലംഘിച്ചുള്ള കവലപ്രസംഗം ആണ് രാഹുൽ ​ഗാന്ധി നടത്തിയത്; വി മുരളിധരൻ


രാഹുൽ ഗാന്ധിയുടെ ലോക സഭയിലെ പരാമർശം ഹിന്ദുക്കളെ അപമാനിക്കുന്നതും പ്രകോപന പരവും; കെ സുരേന്ദ്രൻ


തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ലോക സഭയിലെ പരാമർശം ഹിന്ദുക്കളെ അപമാനിക്കുന്നതും പ്രകോപന പരവുമാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. വിഷയത്തിൽ രാഹുൽ ഗാന്ധി ലോക സഭയിൽ പരസ്യമായി മാപ്പ് പറയണമെന്നും കെ സുരേന്ദ്രൻ വയനാട് സുൽത്താൻബത്തേരിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വയനാട് ഉപതെരെഞ്ഞെടുപ്പിൽ ശക്തനായ സ്ഥാനാർഥി ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. 


ഹിന്ദുക്കൾ അഹിംസയിൽ വിശ്വസിക്കാത്തവരാണെന്നുള്ള പദപ്രയോഗം പ്രകോപനം ഉണ്ടാക്കാൻ ആസൂത്രിതമായി പറഞ്ഞതാണ്. നിരന്തരമായി കോൺഗ്രസ് നേതാക്കൾ ഈ ആക്ഷേപം ഉന്നയിക്കുകയാണ്. ലോകത്തിനു മുന്നിൽ രാജ്യത്തെ അപമാനിക്കാൻ വേണ്ടിയാണ് ഇത്തരം പ്രവർത്തനം നടത്തുന്നത്. മതന്യൂനപക്ഷങ്ങൾ രാജ്യത്ത് വേട്ടയാടപെടുന്നുവെന്നത് തെറ്റായ പ്രചരണമാണ്. വിഷയത്തിൽ എ കെ ആന്റണി നിലപാട് വ്യക്തമാക്കണം എന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.