Mizoram News: 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ടിനെ (Mizo National Front (MNF) പരാജയപ്പെടുത്തി ചരിത്രം സൃഷ്ടിച്ച സോറാം പീപ്പിൾസ് മൂവ്‌മെന്‍റ്  (Zoram People's Movement (ZPM) നേതാവ് ലാൽദുഹോമ ഇന്ന് മിസോറാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Horoscope Today December 8: ഇടവം രാശിക്കാര്‍ക്ക് ജോലിയില്‍ മികച്ച നേട്ടം!! ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങിനെ? 


മിസോറാമിലെ ആകെയുള്ള  40 അസംബ്ലി മണ്ഡലങ്ങളിൽ 27ലും വിജയിച്ചുകൊണ്ട് ലാൽദുഹോമയുടെ സോറാം പീപ്പിൾസ് മൂവ്‌മെന്‍റ് (ZPM) മിസോറാമില്‍ വന്‍ വിജയമാണ് രേഖപ്പെടുത്തിയത്. ഡിസംബർ 4 നാണ് മിസോറാമില്‍ ഫലം പ്രഖ്യാപിച്ചത്.


Also Read:  KCR Hospitalised: വീണതിനെത്തുടര്‍ന്ന് തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ആശുപത്രിയിൽ  
 
ചരിത്രം കുറിച്ചാണ് ZPM വിജയം നേടിയിരിയ്ക്കുന്നത്. 1987-ൽ സംസ്ഥാനം രൂപീകൃതമായതിന് ശേഷം ഇതാദ്യമായാണ് കോൺഗ്രസോ എംഎൻഎഫോ അല്ലാതെ മറ്റൊരു പാർട്ടി. അധികാരത്തിൽ എത്തുന്നത്‌.  


"ZPM നേതാക്കള്‍ സംസ്ഥാനത്ത് പുതിയ സർക്കാർ രൂപീകരിക്കുന്നതിനെക്കുറിച്ച് സംസാരിച്ചു. ഗവർണർ സർക്കാർ രൂപീകരിക്കാൻ ആവശ്യപ്പെട്ടു, അത് വെള്ളിയാഴ്ച നടക്കും, അടുത്ത ആഴ്ച ആദ്യ സെഷൻ ഉണ്ടാകും. പാര്‍ട്ടി ജനങ്ങള്‍ നല്‍കിയ പിന്തുണയില്‍ വളരെ സന്തുഷ്ടരാണ്, ഗവർണറെ കണ്ടതിന് ശേഷം ലാൽദുഹോമ മാധ്യമങ്ങളോട് പറഞ്ഞു. 


ലാൽദുഹോമ ഇന്ത്യൻ പോലീസ് സർവീസിൽനിന്നും വിരമിച്ച വ്യക്തിയാണ്. നോർത്ത് ഈസ്റ്റ് ഹിൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിഎ ബിരുദം പൂർത്തിയാക്കിയശേഷം, അഞ്ച് വർഷത്തിന് ശേഷം, സിവിൽ സർവീസസ് പരീക്ഷ പാസായ ലാൽദുഹോമ ഇന്ത്യൻ പോലീസ് സർവീസിൽ ചേർന്നു. ലാൽദുഹോമ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സുരക്ഷാ ചുമതലയും വഹിച്ചിരുന്നു.  


മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം തന്‍റെ സർക്കാരിന്‍റെ പ്രാഥമിക പരിഗണനകള്‍ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്ന് ലാൽദുഹോമ പറഞ്ഞു. ഈ വിജയം ഇത് ദൈവത്തിന്‍റെ അനുഗ്രഹവും ജനങ്ങളുടെ അനുഗ്രഹവുമാണ്, അതിന് ഞാൻ വളരെ സന്തോഷവാനും നന്ദിയുള്ളവനുമാണ്. കഴിഞ്ഞ വർഷം മുതൽ ഞങ്ങൾ ഇത്രയും വലിയ വിജയം പ്രതീക്ഷിച്ചിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞാൽ മുഖ്യമന്ത്രി എന്ന നിലയിൽ ആദ്യ പത്രസമ്മേളനം നടത്തി ഞങ്ങളുടെ മുൻ‌ഗണനകൾ  പ്രഖ്യാപിക്കും, അദ്ദേഹം പറഞ്ഞു. 


ചരിത്ര വിജയം നേടിയാണ്‌ മിസോറാമില്‍ ZPM അധികാരത്തില്‍ എത്തിയിരിയ്ക്കുന്നത്.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.