കശ്മീർ: ജമ്മു കശ്മിരിലെ ഷോപ്പിയാനിലുണ്ടായ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ കൊല്ലപ്പെട്ടു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഷോപ്പിയാനിലെ വാംഗാമം ഗ്രാമത്തില്‍ ഭീകരർ തമ്പടിച്ചിരിക്കുന്നു എന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അര്‍ധരാത്രിയോടെ സൈന്യം നടത്തിയ തിരിച്ചിലിനിടയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. 62 രാഷ്ട്രീയ റൈഫിള്‍ സേനയും ജമ്മു കശ്മിര്‍ പൊലിസും സംയുക്തമായാണ് ആക്രമണം നടത്തിയത്. 


ഷോപിയാനിലെ ഹിസ്ബുൾ മുജാഹിദ്ദീൻ പ്രമുഖനായ സദ്ദാം ഹുസൈൻ മിറാണ് കൊല്ലപ്പെട്ടത്. ഇയാളുടെ പക്കൽ നിന്നും ഒഎ.കെ 47 റൈഫിളുകളുള്‍പ്പെടെ ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്ത് ഇപ്പോഴും സൈന്യം തിരച്ചിൽ തുടരുകയാണ്.