പ്രതിഷേധങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും സംഘർഷങ്ങൾക്കും ഒടുവിൽ ഹിജാബ് കേസിൽ കർണാടക ഹൈക്കോടതി വിധി പറ‍ഞ്ഞു. ഹിജാബ് നിർബന്ധമല്ലെന്നും നിരോധനം ശരിവച്ചുകൊണ്ടുമാണ് കോടതി വിധി. ഹിജാബ് നിരോധനത്തിനെതിരായ വിദ്യാർഥികളുടെ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിധി. കേസിന്റെ നാൾ വഴികളിലൂടെ...


COMMERCIAL BREAK
SCROLL TO CONTINUE READING

ഉഡുപ്പി പിയു കോളേജിൽ ഹിജാബ് ധരിച്ചെത്തിയ ആറ് വിദ്യാർഥികളെ തടഞ്ഞു. കോളേജിൽ ഹിജാബും ബുർഖയും അനുവദിക്കില്ലെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി. ഇതോടെ പ്രതിഷേധം കടുത്തു. ഇതാണ് ഹിജാബ് വിവാദത്തിന്റെ തുടക്കം.


2021 ഡിസംബർ 27ന് ഉഡുപ്പി സർക്കാർ പിയു കോളേജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികളെ തടഞ്ഞു. വിദ്യാർഥികളെ ക്ലാസിൽ കയറാൻ അനുവദിച്ചില്ല. ഹിജാബും ബുർഖയും ഒഴിവാക്കിയാൽ മാത്രമേ ക്ലാസിൽ പ്രവേശിപ്പിക്കൂവെന്ന് അധികൃതർ നിലപാടെടുത്തു. ഇതോടെ വിദ്യാർഥികൾ ക്ലാസ് ബഹിഷ്കരിച്ചു.


2022 ജനുവരി ഒന്നിന് ചിക്കമം​ഗളൂർ സർക്കാർ കോളേജിലും ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികളെ തടയുന്നു. ഇതോടെ പ്രതിഷേധം ആരംഭിച്ചു. ഹിജാബ് ധരിച്ചാൽ കാവി ഷാൾ ധരിക്കാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു സംഘം വിദ്യാർഥികളും പ്രതിഷേധിക്കുന്നു.


2022 ജനുവരി ആറിന് മം​ഗളൂരു സർക്കാർ കോളേജ്, മാണ്ഡ്യ സർക്കാർ കോളേജ് എന്നിവിടങ്ങളിലും പ്രതിഷേധം ശക്തമാകുന്നു. വിദ്യാർഥികൾ സംഘം തിരിഞ്ഞ് അള്ളാഹു അക്ബറും ജയ്ശ്രീറാമും വിളിച്ച് പ്രതിഷേധിക്കുന്നു. പ്രതിഷേധം മറ്റ് കോളേജുകളിലേക്കും വ്യാപിക്കുന്നു. വിവിധയിടങ്ങളിൽ ഏറ്റുമുട്ടലുണ്ടായി. പോലീസ് ലാത്തിച്ചാർജ് നടത്തി.


ഹിജാബ് നിരോധനത്തിന് എതിരെ ഉഡുപ്പി പിയു കോളേജിലെ ആറ് വിദ്യാർഥിനികൾ 2022 ജനുവരി 31ന് ഹൈക്കോടതിയിൽ ഹർജി നൽകി. 2022 ഫെബ്രുവരി അഞ്ചിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതാചാര വസ്ത്രങ്ങൾ നിരോധിച്ച് സർക്കാർ ഉത്തരവ് ഇറക്കുന്നു. ഇതേ തുടർന്ന് പ്രതിഷേധം വ്യാപിച്ചു. നിരവധിയിടങ്ങളിൽ സംഘർഷമുണ്ടായി. 


2022 ഫെബ്രുവരി എട്ടിന് ഹൈക്കോടതി ഹിജാബ് നിരോധിച്ചതിനെതിരായ ഹർജിയിൽ വാദം കേൾക്കാൻ ആരംഭിച്ചു. തുടർന്ന് ഫെബ്രുവരി ഒമ്പതിന് കേസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ വിശാല ബെഞ്ചിന് കൈമാറി. ഫെബ്രുവരി 10ന് കേസ് വിശാല ബെഞ്ച് പരി​ഗണിച്ചു.


2022 ഫെബ്രുവരി 15ന് അന്തിമ ഉത്തരവ് വരുന്നത് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതാചാര വസ്ത്രങ്ങൾ ധരിക്കുന്നതിനുള്ള നിരോധനം തുടരുമെന്ന് ഹൈക്കോടതി. അടിയന്തരമായി ഇടപെടണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഫെബ്രുവരി 21ന് കേസ് വിധി പറയാനായി മാറ്റി.


2022 മാർച്ച് 15ന് ഹൈക്കോടതി വിധി പറഞ്ഞു. ഹിജാബ് നിരോധനം ശരിവച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാൻ പാടില്ലെന്ന് കർണാടക ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. ഹിജാബ് നിരോധനത്തിനെതിരായ വിദ്യാർഥികളുടെ ഹർജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി അധ്യക്ഷനായ മൂന്നം​ഗ ബെഞ്ച് കേസിൽ വിധി പറഞ്ഞത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.