HMPV Cases In India: ഇന്ത്യയിൽ എച്ച്എംപിവി കേസുകൾ വർധിക്കുന്നു; ചെന്നൈയിൽ രണ്ട് കുഞ്ഞുങ്ങൾക്ക് രോഗം സ്ഥിരീകരിച്ചു
Chennai HMPV Cases: തേനംപെട്ട്, ഗിണ്ടി എന്നിവിടങ്ങളിലെ രണ്ട് കുട്ടികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ചൈനയിൽ എച്ച്എംപിവി (ഹ്യൂമൻ മെറ്റാ ന്യൂമോവൈറസ്) രോഗബാധ വ്യാപകമായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഇന്ത്യയിലും രോഗബാധ റിപ്പോർട്ട് ചെയ്തത്.
ചെന്നൈ: ചെന്നൈയിലും എച്ച്എംപിവി രോഗബാധ സ്ഥിരീകരിച്ചു. ബെംഗളൂരു, ഗുജറാത്ത് എന്നിവിടങ്ങൾക്ക് പിന്നാലെയാണ് ചെന്നൈയിലും എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചത്. തേനംപെട്ട്, ഗിണ്ടി എന്നിവിടങ്ങളിലെ രണ്ട് കുട്ടികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ചൈനയിൽ എച്ച്എംപിവി (ഹ്യൂമൻ മെറ്റാ ന്യൂമോവൈറസ്) രോഗബാധ വ്യാപകമായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഇന്ത്യയിലും രോഗബാധ റിപ്പോർട്ട് ചെയ്തത്.
ആദ്യം ബെംഗളൂരുവിൽ രണ്ട് കുട്ടികൾക്കും ഗുജറാത്തിൽ ഒരു കുട്ടിക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ ആറ് പേർക്കാണ് ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച ആറ് പേരും കുട്ടികളാണ്. ബെംഗളൂരുവിൽ രണ്ട് ഗുജറാത്തിലും കൊൽക്കത്തയിലും ഒന്നു വീതം ചെന്നൈയിൽ രണ്ട് എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്ക്.
2001ലാണ് എച്ച്എംപി വൈറസിനെ കണ്ടെത്തിയതെങ്കിലും ഇതിനായി പ്രത്യേക പരിശോധനകൾ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നടന്നിരുന്നില്ല. കോവിഡ് പോലെ പുതിയ വൈറസ് ബാധയല്ല ഇത്. രാജ്യത്ത് പലർക്കും ഇത് വന്നുപോയിരിക്കാൻ സാധ്യതയുണ്ട്. ജലദോഷപ്പനിയുടെ ലക്ഷണങ്ങൾ മാത്രമാണ് ഈ രോഗബാധയ്ക്കും ഉള്ളത്.
ALSO READ: ഗുജറാത്തിൽ എച്ച്എംപിവി സ്ഥിരീകരിച്ചു; രാജ്യത്ത് ആകെ കേസുകളുടെ എണ്ണം മൂന്നായി
അപൂർവം കേസുകളിൽ മാത്രമാണ് ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നത്. എന്നാൽ, ചൈനയിൽ രോഗബാധ വ്യാപകമാതോടെയാണ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പരിശോധന ശക്തമാക്കിയത്. ചൈനയിലെ രോഗസ്ഥിതിവിവര കണക്കുകൾ ലഭ്യമാകുന്ന മുറയ്ക്ക് ലോകാരോഗ്യസംഘടന മറ്റ് രാജ്യങ്ങൾക്കും വിവരങ്ങൾ കൈമാറുന്നുണ്ട്.
അതിനാൽ തന്നെ സമഗ്രമായി സ്ഥിതി വിലയിരുത്തി മുന്നോട്ട് പോകുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. ഈ വൈറസ് മൂലം ഉണ്ടാകുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ സ്ഥിതി വിലയിരുത്തി വരികയാണെന്നും ഇത്തരം രോഗങ്ങളിൽ വലിയ ക്ലസ്റ്ററുകളായുള്ള വർധന ഇന്ത്യയിൽ ഉണ്ടായിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.