Manipur violence: സ്ഥിതിഗതികൾ വിലയിരുത്താൻ ആഭ്യന്തര മന്ത്രാലയത്തിലെ മൂന്നംഗ സംഘം മണിപ്പൂരിൽ
Home Ministry on Manipur: മണിപ്പൂരിൽ അടുത്തിടെ നടന്ന കൊലപാതകങ്ങൾക്കും അക്രമങ്ങൾക്കും പിന്നാലെയാണ് സംഘത്തിന്റെ സന്ദർശനം
ന്യൂഡൽഹി: മണിപ്പൂരിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മൂന്നംഗ ആഭ്യന്തര മന്ത്രാലയ സംഘം മണിപ്പൂരിലെത്തി. ഉപദേഷ്ടാവ് എ കെ മിശ്രയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര മന്ത്രാലയ പാനൽ ഇന്നലെയാണ് മണിപ്പൂരിലെത്തിയത്. എ കെ മിശ്ര, എസ്ഐബി ജോയിന്റ് ഡയറക്ടർമാരായ മന്ദീദ് സിംഗ് തുലി, രാജേഷ് കുംബ്ലെ എന്നിവരാണ് മൂന്നംഗ സംഘത്തിലുള്ളത്.
Also Read: ആപ്പിലൂടെ ബുക്ക് ചെയ്ത യാത്ര റദ്ദ് ചെയ്‌ത യുവതിക്ക് ഓട്ടോ ഡ്രൈവറുടെ മർദ്ദനം; സംഭവം ബെംഗളൂരുവിൽ
എംഎച്ച്‌എ സംഘം മണിപ്പൂരിലെ വംശീയ വിഭാഗവുമായിട്ടായിരുന്നു ആദ്യ കൂടിക്കാഴ്ച നടത്തിയഹ്. മണിപ്പൂരിലെ മെയ്തേയ് സാമൂഹിക-സാംസ്കാരിക സംഘടനയായ അറംബായ് തങ്കോളുമായി പ്രതിനിധി സംഘം പിന്നീട് കൂടിക്കാഴ്ച നടത്തുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മണിപ്പൂരിൽ അടുത്തിടെ നടന്ന കൊലപാതകങ്ങൾക്കും അക്രമങ്ങൾക്കും പിന്നാലെയാണ് സംഘത്തിന്റെ സന്ദർശനം എന്നത് ശ്രദ്ധേയം. കഴിഞ്ഞ ദിവസം മണിപ്പൂരിൽ നടന്ന ഏറ്റമുട്ടലിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. അതിന്റെ പിറ്റേ ദിവസം രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി അഞ്ച് സാധാരണക്കാരെ അജ്ഞാതരായ അക്രമികൾ കൊലപ്പെടുത്തിയതായി പോലീസ് പറഞ്ഞു. കഴിഞ്ഞ വർഷം മെയിൽ ആരംഭിച്ച വംശീയ കലാപത്തിൽ ഇതുവരെ 180 ലധികം ആളുകളാണ് കൊല്ലപ്പെട്ടത്.
Also Read: ചൈനയിൽ ശക്തമായ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തി
വംശീയ കലാപം രൂക്ഷമായ സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികൾ അഭിസംബോധന ചെയ്യാൻ മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്റെ നേതൃത്വത്തിൽ 10 രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുമായി കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. യോഗത്തിൽ കോൺഗ്രസ്, ജെഡിയു, തൃണമൂൽ കോൺഗ്രസ്, എഎപി, സിപിഐ എന്നീ പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്തു. സായുധരായ അക്രമികളുടെ സമീപകാല ആക്രമണങ്ങളിൽ നിന്ന് സാധാരണക്കാരെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടതിൽ സിംഗ് കേന്ദ്ര സേനയോട് നിരാശയും പ്രകടിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.