കാംഗ്പോക്പി: മണിപ്പൂരിൽ സ്ത്രീകളെ റോഡിലൂടെ ന​ഗ്നരാക്കി നടത്തി ലൈ​ഗികാതിക്രമം നടത്തിയ സംഭവത്തിലെ പ്രധാന പ്രതിയുടെ വീട് ആൾക്കൂട്ടം കത്തിച്ചു. അറസ്റ്റിലായ ഹുയ്റെം ഹീറോദാസിന്‍റെ വീടാണ് ജനങ്ങള്‍ കത്തിച്ചത്. സ്ത്രീകൾ അടക്കം ഉള്ളവരെത്തി പ്രതിയുടെ വീടിന് തീ വെയ്ക്കുയായിരുന്നു. മണിപ്പൂരിൽ കുക്കി വിഭാ​ഗത്തിലുള്ള രണ്ട് പെൺകുട്ടികളെ നിരത്തിലൂടെ ന​ഗ്നരാക്കി നടത്തുന്നതും ലൈം​ഗികമായി ഉപദ്രവിക്കുന്നതിന്റെയും വീഡിയോ പുറത്തു വന്നതിനു പിന്നാലെയാണ് ഹുയ്റെം ഹീറോദാസ് അറസ്റ്റിലായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മെയ് ആദ്യവാരത്തിൽ നടന്ന അതിക്രൂരമായ സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ ബുധനാഴ്ച്ചയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഇന്റര്‍നെറ്റിനുള്ള വിലക്ക് പിന്‍വലിച്ചതിന് പിന്നാലെയാണ് ദൃശ്യം പുറത്ത് വന്നത്. നാല് പേരെ നിലവില്‍ അതിക്രമവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യവകാശ കമ്മീഷൻ മണിപ്പൂർ സർക്കാറിന് നോട്ടീസയച്ചു. സംഭവത്തിന്റെ വീഡിയോ പുറത്തു വന്നതോടെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നു വന്നത്. ഇതിനു പിന്നാലെയാണ് നടപടി. പോലീസ് തങ്ങളെ ആൾക്കൂട്ടത്തിന് വിട്ട് കൊടുക്കുകയായിരുന്നുവെന്നാണ് അതിക്രമത്തിന് ഇരയായ പെൺകുട്ടി സംഭവത്തെ മാധ്യമങ്ങളോട് പറഞ്ഞത്. സ്ത്രീകളെ ലൈം​ഗികമായി ഉപദ്രവിച്ച ആൾക്കൂട്ടം  ഇതില്‍ ഒരാളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി. 


മണിപ്പൂർ കലാപത്തിൽ 150ഓളം പേർ കൊല്ലപ്പെട്ടതായാണ് പറത്തുവരുന്ന കണക്കുകൾ വിശദമാക്കുന്നത്. നിരവധിപ്പേർക്ക് അക്രമങ്ങളിൽ ​ഗുരുതരമായ പരിക്കു പറ്റിയിട്ടുണ്ട്. മെയ്തെയ് വിഭാഗം സംവരണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മണിപ്പൂരില്‍ സംഘര്‍ഷം ഉണ്ടാകുന്നത്. മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനത്തോളമുള്ള മെയ്തെയ് വിഭാഗത്തിന് സംവണം അനുവദിക്കുന്നതിന് നാഗാ, കുക്കി വിഭാഗങ്ങളിലെ ആദിവാസി വിഭാഗങ്ങള്‍ എതിര്‍ത്തിരുന്നു. മണിപ്പൂരിലെ ജനസംഖ്യയിലെ 40 ശതമാനം മാത്രമാണ് ആദിവാസി വിഭാഗങ്ങളുള്ളത്.