മധ്യപ്രദേശ്: മാണ്ട്ലയിൽ ഫ്രിഡ്ജിൽ ബീഫ് കണ്ടെത്തിയതിന് പിന്നാലെ വീടുകൾ ഇടിച്ചു നിരത്തി. 11 വീടുകളാണ് പൊളിച്ചു നീക്കിയത്. മാണ്ട്ലയിലെ വീടുകളിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഫ്രിഡിജിൽ നിന്ന് ബീഫ് കണ്ടെത്തിയത്. ഇതിന് പിന്നാലെ വീടുകൾ പൊളിച്ചു മാറ്റുകയായിരുന്നു. സർക്കാർ ഭൂമി അനധികൃതമായി കയ്യേറി നിർമിച്ച വീടുകളെന്നാണ് വിശദീകരണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

കശാപ്പ് ചെയ്യുന്നതിന് വേണ്ടി നയ്ൻപുരിലെ ഭൈൻവാഹിയിൽ പശുക്കളെ ബന്ദികളാക്കിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് പരിശേധന നടത്തിയത്. സംഭവ സ്ഥലത്ത് നിന്നും 150 പശുക്കളെ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലാവുകയും ചെയ്തു. പശുക്കളെയു ഇറച്ചിയും കണ്ടെടുത്ത സാഹചര്യത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായും ബാക്കിയുള്ള 10 പേർക്കായി തിരച്ചിൽ നടക്കുന്നതിനിടെ പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തതായും എസ്പി പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.