ആധാർകാർഡ് പുറത്ത് കാണിക്കാൻ മടിയുണ്ടോ? എളുപ്പ വഴിയുണ്ട്
നിങ്ങൾക്ക് പേര്, മൊബൈൽ നമ്പർ, വിലാസം, ലിംഗഭേദം, ജനനത്തീയതി, ഫോട്ടോ എന്നിവ ആധാറിൽ മാറ്റങ്ങൾ വരുത്താം
ഇന്ത്യൻ പൗരന്മാരുടെ ഐഡന്റിറ്റി കൂടിയാണ് ആധാർകാർഡ്. സർക്കാർ ജോലിയായാലും സ്വകാര്യ ജോലിയായാലും ആളുകൾക്ക് എല്ലായിടത്തും ആധാർ കാർഡ് ആവശ്യമാണ്. ആധാർ കാർഡിൽ പലരുടെയും ഫോട്ടോ മോശമായിരിക്കും. ഇത് നമ്മുക്ക് തന്നെ മാറ്റാം.
ഓൺലൈനിലൂടെ നിങ്ങളുടെ ആധാർ കാർഡിന്റെ ഫോട്ടോ എങ്ങനെ മാറ്റാമെന്ന് പരിശോധിക്കാം.
എന്താണ് ആധാർ കാർഡ്?
ആധാർ കാർഡ് എന്നത് 12 അക്ക വ്യക്തിഗത നമ്പറാണ്.ഇന്ത്യയിലെവിടെയും വ്യക്തിയുടെ ഐഡന്റിറ്റിയുടെയും വിലാസത്തിന്റെയും തെളിവാണ് ഈ നമ്പർ. ഇന്ത്യയിൽ താമസിക്കുന്ന ഏതൊരു വ്യക്തിക്കും ആധാറിനായി എൻറോൾ ചെയ്യാം. ഓരോ വ്യക്തിക്കും ഒരു തവണ മാത്രമേ ആധാർ കാർഡിനായി എൻറോൾ ചെയ്യാൻ കഴിയൂ. ഈ എൻറോൾമെന്റ് സൗജന്യമാണ്.
നടപടിക്രമങ്ങൾ
നിങ്ങളുടെ ആധാറിന്റെ ഫോട്ടോയിൽ മാറ്റങ്ങൾ വരുത്താനും നിങ്ങളുടെ ആധാറിൽ മറ്റൊരു മികച്ച ഫോട്ടോ ഇടാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് ഇപ്പോൾ ഈ സൗകര്യം ഓൺലൈനായി UIDAI നൽകുന്നു. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ സഹായത്തോടെ നിങ്ങൾക്ക് പേര്, മൊബൈൽ നമ്പർ, വിലാസം, ലിംഗഭേദം, ജനനത്തീയതി, ഫോട്ടോ എന്നിവയിൽ ആധാറിൽ മാറ്റങ്ങൾ വരുത്താം.
ആധാറിലെ ഫോട്ടോ അപ്‌ഡേറ്റ് ചെയ്യാനുള്ള എളുപ്പവഴി
1.ആധാർ കാർഡിലെ ഫോട്ടോ അപ്‌ഡേറ്റ് ചെയ്യുന്നതിന്, ആദ്യം നിങ്ങൾ യുഐഡിഎഐ വെബ്‌സൈറ്റിലേക്ക് പോകണം.
2.ഇപ്പോൾ നിങ്ങൾ ആധാർ വിഭാഗത്തിലേക്ക് പോയി ആധാർ എൻറോൾമെന്റ് ഫോം ഡൗൺലോഡ് ചെയ്യണം.
3.ഇപ്പോൾ നിങ്ങൾ ഫോം പൂരിപ്പിച്ച് പെർമനന്റ് എൻറോൾമെന്റ് സെന്ററിൽ സമർപ്പിക്കണം.
4.നിങ്ങളുടെ ബയോമെട്രിക് വിശദാംശങ്ങൾ ഇവിടെ വീണ്ടും എടുക്കും.
5.പ്രക്രിയ പൂർത്തിയാക്കാൻ ഇപ്പോൾ നിങ്ങൾ 100 രൂപ കൊടുക്കണം
6.പ്രക്രിയ പൂർത്തിയാക്കിയ ശേഷം, നിങ്ങൾക്ക് URL അടങ്ങിയ ഒരു സ്ലിപ്പ് നൽകും.
7.ഈ URL ഉപയോഗിച്ച് നിങ്ങൾക്ക് അപ്ഡേറ്റുകൾ കാണാൻ കഴിയും.
8.അതിന് ശേഷം നിങ്ങളുടെ ആധാർ ചിത്രം അപ്‌ഡേറ്റ് ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...