അടുത്തിടെ വാർത്തകളിൽ ഇടം നേടിയ കേന്ദ്ര ഏജൻസിയാണ് ഇഡി/ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, മിന്നൽ റെയിഡുകളും പരിശോധനകളും ഇഡിക്ക് മാധ്യമ ശ്രദ്ധ നേടി കൊടുത്തു. എന്നാൽ എന്താണ് ഇഡി, എന്താണ് ഇത്തരമൊരു ഏജൻസിയുടെ ലക്ഷ്യം ഇവിടെ എങ്ങനെ നിങ്ങൾക്ക് ജോലി നേടാം. ഇതൊക്കെ അറിയേണ്ടത് ആവശ്യമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യം തന്നെ മനസ്സിലാക്കേണ്ട പ്രധാന കാര്യം എന്താണെന്ന് വെച്ചാൽ സാമ്പത്തിക നിയമങ്ങൾ നടപ്പിലാക്കുന്നതിനും സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിനും ഉത്തരവാദിത്തമുള്ള ഒരു സാമ്പത്തിക രഹസ്യാന്വേഷണ ഏജൻസിയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ധനമന്ത്രാലയത്തിൽ റവന്യൂ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഇഡി കള്ളപ്പണം വെളുപ്പിക്കൽ, വിദേശനാണ്യ ലംഘനങ്ങൾ, സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകളാണ് അന്വേഷിക്കുക.


കള്ളപ്പണത്തിന്റെ ഉൽപാദനവും വ്യാപനവും തടയുക എന്നതാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പ്രാഥമിക ലക്ഷ്യങ്ങളിലൊന്ന്. പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിൻറെ ഭാഗമായി എല്ലാ വർഷവും അസിസ്റ്റന്റ് എൻഫോഴ്‌സ്‌മെന്റ് ഓഫീസർ തസ്തികയിലേക്ക് വിഞ്ജാപനം പുറപ്പെടുവിക്കാറുണ്ട്. കംബൈയിൻഡ് ഗ്രാജ്വറ്റ് ലെവൽ പരീക്ഷയാണിത്. സ്റ്റാഫ് സെലക്ഷൻ കമ്മീഷനാണ് പരീക്ഷ നടത്തുന്നത്.  രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ.


ടയർ 1 പരീക്ഷ ഓൺലൈനാണ്, ജനറൽ അവയർനസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിംഗ്, ഇംഗ്ലീഷ് കോംപ്രിഹെൻഷൻ തുടങ്ങിയ വിഷയങ്ങളിൽ നിന്നുള്ള ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഈ ഘട്ടത്തിൽ വിജയിക്കുന്ന ഉദ്യോഗാർത്ഥികൾ മൂന്ന് പേപ്പറുകൾ അടങ്ങുന്ന ടയർ 2 പരീക്ഷയിൽ പങ്കെടുക്കാം. പേപ്പർ 1 എല്ലാ ഉദ്യോഗാർത്ഥികൾക്കും പൊതുവാണ്. ഈ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 44,900 രൂപ മുതൽ 142,400 രൂപ വരെയാണ് ശമ്പളം.


ഒരു അസിസ്റ്റന്റ് എൻഫോഴ്‌സ്‌മെന്റ് ഓഫീസറുടെ കരിയർ ആരംഭിക്കുന്നത് ഗ്രൂപ്പ് ബിയിലാണ്  ഗസറ്റഡ് ഓഫീസർ പദവിയിലാണ് നിയമനം.  ഉയർന്ന സ്ഥാനങ്ങളിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിന്, ഉദ്യോഗാർത്ഥികൾ ഡിപ്പാർട്ട്മെന്റൽ പരീക്ഷകളിൽ വിജയിക്കണം. ആദ്യ സ്ഥാനക്കയറ്റം എൻഫോഴ്‌സ്‌മെന്റ് ഓഫീസറായും തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ അസിസ്റ്റന്റ് ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ, ജോയിന്റ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർ, സ്പെഷ്യൽ ഡയറക്ടർ എന്നിങ്ങനെയും സ്ഥാനക്കയറ്റങ്ങൾ ലഭിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.