Lakshadweep: വിമാനം കേടായി; കുട്ടികളും വയോധികരുമടക്കം നൂറു കണക്കിന് മലയാളികൾ ലക്ഷദ്വീപിൽ കുടുങ്ങി
Lakshadweep News: ഈ വിമാനം പാർക്കിങ് ഏരിയയൽ നിന്നും മാറ്റാതെ മറ്റ് വിമാനങ്ങൾക്കും ഇവിടേക്ക് വരാൻ സാധിക്കില്ല. കാരണം വളരെ ചെറിയ വിമാനമാണ് അഗത്തിയിലുള്ളത്. ലക്ഷദ്വീപിലെത്തിയ പലരും വലിയ വാടക നൽകിയാണ് അവിടെ റിസോർട്ടുകളിൽ തങ്ങിയിരുന്നത്.
അഗത്തി: അലയൻസ് എയറിൻ്റെ വിമാനം സാങ്കേതികത്തകരാർ മൂലം കേടായതോടെ ലക്ഷദ്വീപിൽ നൂറു കണക്കിന് മലയാളികൾ തിരിച്ചെത്തുവാൻ സാധിക്കാതെ കുടുങ്ങിക്കിടക്കുകയാണ്. അഗത്തി വിമാനത്താവളത്തിലെ പാർക്കിങ് മേഖലയിലാണ് വിമാനം കുടുങ്ങിയത് അതിനാൽ തന്നെ മറ്റു വിമാന സർവീസുകളും മുടങ്ങി. ഇതോടെ കേരളത്തിലേക്ക് മടങ്ങാൻ സാധിക്കാതെ കുട്ടികളും വയോധികരുമെല്ലാം വലയുകയാണ്. ലക്ഷദ്വീപിലെ അഗത്തിയിൽനിന്ന് കൊച്ചിയിലേക്ക് 16-ന് വ്യാഴാഴ്ച ഉച്ചക്ക് 11 മണിയോടെ പോകേണ്ടതായിരുന്നു വിമാനം. എന്നാൽ യാത്രക്കാരെ കയറ്റി അൽപസമയത്തിനകം തന്നെ വിമാനത്തിന് സാങ്കേതികത്തകരാറുള്ളതിനാൽ പറക്കാനാവില്ലെന്നും യാത്രക്കാരോട് ഇറങ്ങാനും ആവശ്യപ്പെട്ടു.
ഈ വിമാനം പാർക്കിങ് ഏരിയയൽ നിന്നും മാറ്റാതെ മറ്റ് വിമാനങ്ങൾക്കും ഇവിടേക്ക് വരാൻ സാധിക്കില്ല. കാരണം വളരെ ചെറിയ വിമാനമാണ് അഗത്തിയിലുള്ളത്. ലക്ഷദ്വീപിലെത്തിയ പലരും വലിയ വാടക നൽകിയാണ് അവിടെ റിസോർട്ടുകളിൽ തങ്ങിയിരുന്നത്. വിമാനം മുടങ്ങി തിരിച്ചു നാട്ടിലേക്ക് തിരിക്കാൻ സാധിക്കാതെ യാത്രക്കാർ വലയുമ്പോഴും താമസ സൗകര്യം ഒരുക്കാൻപോലും വിമാനത്താവള അധികൃതർ തയ്യാറായിട്ടില്ല. അഗത്തിയിലാണെങ്കിൽ ഇത്രയധികം വിനോദ സഞ്ചാരികളെ ഉൾക്കൊള്ളാനുള്ള സൗകര്യവുമില്ല.
ALSO READ: കുഞ്ഞിനെ കാറിൽ മറന്നു; മൂന്ന് വയസുകാരി ശ്വാസം മുട്ടി മരിച്ചു
വിമാനം നന്നാക്കാൻ ആവശ്യമായ ഉപകരണങ്ങളും സാങ്കേതിക വിദഗ്ധരും കൊച്ചിയിൽ നിന്ന് ഉടൻ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും വെള്ളിയാഴ്ച്ച ഉച്ചയായിട്ടും ആരും വന്നിട്ടില്ല. ഈ കാരണത്താൽ വെള്ളിയാഴ്ച്ച യാത്ര തിരിക്കേണ്ട വിമാനങ്ങളും മുടങ്ങി. ഇതോടെ യാത്രക്കാരും പ്രതിഷേധിച്ചെങ്കിലും അതിനും ഫലമുണ്ടായില്ല. യാത്രക്കാരുടെ താമസത്തിൻ്റെയും ഭക്ഷണത്തിൻ്റെയും ചെലവ് അധികൃതർ വഹിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു. കൂടാതെ വിമാനം മുടങ്ങിയതോടെ നേരിട്ട സമയനഷ്ടത്തിനും മാനസിക സംഘർഷത്തിനും ഡി.ജി.സി.എക്ക് പരാതി നൽകുമെന്നും യാത്രക്കാർ പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy