തൂത്തുക്കുടി: തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ ജാതിമാറി വിവാഹം കഴിച്ചതിന്‍റെ പേരില്‍ ഗര്‍ഭിണിയായ യുവതിയെയും ഭര്‍ത്താവിനെയും ഒരു സംഘം ആള്‍ക്കാര്‍ വെട്ടിക്കൊന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

24 വയസ്സുള്ള സോളയ് രാജനെയും മൂന്ന്‍ മാസം ഗര്‍ഭിണിയായ ഭാര്യ ജോതിയെയുമാണ്‌ കൊന്നത്. സോളയ്രാജയുടെ വീടിന് പുറത്തുള്ള കട്ടിലില്‍ ഇരുവരും ഉറങ്ങിക്കിടക്കവെയാണ് സംഭവം നടന്നതെന്നാണ് സൂചന. 


വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് ഇരുവരും ഏപ്രിലില്‍ വിവാഹം കഴിച്ചു. രണ്ടുപേരും ഉപ്പ് നിര്‍മ്മാണ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. 


സോളയ്രാജയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന്‍ ജോതിയുടെ പിതാവിനെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഈ വിവാഹത്തില്‍ ജോതിയുടെ വീട്ടുകാര്‍ക്കാണ് കൂടുതല്‍ എതിര്‍പ്പ് ഉണ്ടായിരുന്നത്. 


പൊലീസിന് ചെറിയ സംശയമുള്ളതിന്‍റെ പേരിലാണ് പെണ്‍കുട്ടിയുടെ അച്ഛനെ അറസ്റ്റു ചെയ്തത്. തമിഴ്നാട്ടില്‍ ഒരാഴ്ചക്കിടയിലുണ്ടായ രണ്ടാമത്തെ ദുരഭിമാനക്കൊലയാണിത്‌. 


ജൂണ്‍ 25 ന് കോയമ്പത്തൂരിലും ഇത്തരം ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു.