ന്യൂഡല്‍ഹി:  രണ്ട് കിലോ സ്വര്‍ണം അടിവസ്ത്രത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍. 64,38,960 രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയിരിക്കുന്നത്. ദുബൈയില്‍ നിന്നുമെത്തിയതാണ് യുവതി.


ഹൈദരാബാദ് സ്വദേശിനിയായ ഫര്‍ഹത് ഉനൈസയാണ് പിടിയിലായത്. യുവതി ധരിച്ചിരുന്ന അടിവസ്ത്രത്തില്‍ നിന്നുമാണ് സ്വര്‍ണം കണ്ടെത്തിയത്. ഇതേക്കുറിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.