പട്ന∙ എന്നെ എങ്ങനെയെങ്കിലും ജയിപ്പിക്കാന്‍  മാത്രമേ പിതാവിനോട് ആവശ്യപ്പെട്ടിരുന്നുള്ളൂവെന്ന് ബിഹാറിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ റൂബി റായ്.  തന്‍റെ പിതാവിന്‍റെയും കോളെജ് പ്രിന്‍സിപ്പലിന്‍റെയും അതിമോഹമാണ് തന്നെ ഒന്നാം റാങ്കുകാരിയാക്കിയെന്നാണ് കുട്ടി കുറ്റപ്പെടുത്തുന്നത്.റൂബി റായിക്ക് 500ൽ 444 മാർക്കാണ് ലഭിച്ചത്. വിവാദമായതിനെ തുടർന്ന് കുട്ടിയുടെ ഫലം അധികൃതര്‍ റദ്ദാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

വീണ്ടുമൊരു പരീക്ഷക്ക് ശേഷം ബീഹാര്‍ വിദ്യാഭ്യാസ വിദഗ്ധര്‍ കുട്ടിയുമായി അഭിമുഖം നടത്തിയിരുന്നു. ഈ അഭിമുഖം വിവാദമായതിനെ തുടർന്ന്  ബോർഡ് റൂബി റായ്‌യോ‌ട് തുളസീദാസിന്‍റെ കവിതയുടെ കുറച്ചുവരികൾ എഴുതാൻ ആവശ്യപ്പെട്ടു. എന്നാൽ, കവിത എഴുതുന്നതിനു പകരം ആകെ എഴുതിയത് തുളസീദാസ്, പ്രണാമം എന്നുമാത്രമാണ്. ഇതിനു റൂബി നല്‍കിയ വിശദീകരണം താന്‍ പഠിച്ചതെല്ലാം മറന്നുപോയെന്നാണ്.


ആർട്സ് വിഷയത്തിൽ ഒന്നാം റാങ്ക് വാങ്ങിയ റൂബിക്ക് താന്‍ ഈ റാങ്കിന് ആര്‍ഹയല്ലെന്നു വ്യക്തമാക്കിയെന്ന്‍  പ്രത്യേകന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്ന പട്ന എസ്പി മനു മഹാരാജ് പറഞ്ഞു. അവര്‍ പരതീക്ഷിച്ചിരുന്നത് രണ്ടാം ക്ലാസ് മാത്രമാണ്.


നേരത്തെ, ബിഹാര്‍ ഇന്റര്‍മീഡിയറ്റ് പരീക്ഷാ ബോര്‍ഡ് തട്ടിപ്പ് കേസില്‍ ബോര്‍ഡ് ചെയര്‍മാന്‍ ലാല്‍കേശ്വര്‍ പ്രസാദ് സിംഗും ഭാര്യയും ജെഡിയു നേതാവുമായ ഉഷ സിന്‍ഹയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ബിഎസ്ഇബി ചോദ്യക്കടലാസുകള്‍ പ്രിന്റ് ചെയ്യാനുള്ള കരാര്‍ ലാല്‍കേശ്വറിന്‍റെ മരുമകന്‍ വിവേക് കുമാറിനാണു നല്‍കിയത്. മുന്‍ ചെയര്‍മാന്‍റെ പ്രൈവറ്റ് സെക്രട്ടറി വികാസ് ചന്ദ്രയായിരുന്നു ഇതിനുപിന്നില്‍.


ചോദ്യക്കടലാസുകള്‍ ചോര്‍ത്തുകയും വിദ്യാര്‍ഥികളില്‍നിന്നു വന്‍തുക കോഴവാങ്ങി ജയിപ്പിക്കുകയുമായിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു.