ന്യൂഡല്‍ഹി: ബിജെപിയുമായി കൈകോര്‍ത്ത് ബിഹാറില്‍ മുഖ്യമന്ത്രിയായി നിതീഷ്‌കുമാര്‍ അധികാരത്തിലെത്തിയത്തിനു ശേഷം രാഷ്ട്രിയനിരീക്ഷകരുടെ കണ്ണുകള്‍ ഇനി തമിഴ് നാട്ടിലേക്ക്‌. എഐഎഡിഎംകെ, എന്‍ഡിഎയുടെ ഭാഗമാകാനുള്ള സാധ്യതയും രാഷ്ട്രിയ നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല‍.  


COMMERCIAL BREAK
SCROLL TO CONTINUE READING


എഐഎഡിഎംകെയിലെ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെ ഒരു യോഗം ഈ വരുന്ന ഓഗസ്റ്റ് 4നു ചേരുന്നുണ്ട്. ആ യോഗത്തില്‍ പാര്‍ട്ടി ഒരു അന്തിമ തീരുമാനം എടുക്കുവാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല.  പാര്‍ട്ടിയെ സംബന്ധിക്കുന്ന വലിയ ഒരു പ്രഖ്യാപനവും പ്രതീക്ഷിക്കാമെന്ന് പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. 


എന്നാല്‍, ലയനത്തെപ്പറ്റി തമിഴ് നാട് മന്ത്രി സഭയിലെ ഒരു മുതിര്‍ന്ന മന്ത്രിയുടെ അഭിപ്രായം പറഞ്ഞതിങ്ങനെ. 'പാര്‍ട്ടി ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല. ഞങ്ങള്‍ വെള്ളിയാഴ്ച അതേപ്പറ്റി ചര്‍ച്ചചെയ്തു തീരുമാനമെടുക്കും. ഇങ്ങനെയൊരു വാഗ്ദാനം പാര്‍ട്ടിക്കു ലഭിച്ചിട്ടുണ്ട്, അന്തിമതീരുമാനം പാര്‍ട്ടിയുടേതാണ്'.     


ഈ ലയനത്തിലൂടെ ബിജെപിയ്ക്ക് തമിഴ് നാട്ടില്‍ നിന്നും കൂടുതല്‍ വോട്ട് നേടുവാനുള്ള സാധ്യത ഏറെയാണ്‌. കഴിഞ്ഞ ഇലക്ഷനില്‍ ബിജെപിക്ക് തമിഴ് നാട്ടില്‍  2.5% വോട്ടാണ് ലഭിച്ചത്.  


അതേസമയം എഐഎഡിഎംകെയെ കൂട്ടുപിടിച്ച് 2019 ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ വമ്പന്‍ പ്രകടനം കാഴ്ചവയ്ക്കാനാണ്  ബിജെപിയുടെ ശ്രമം.