പൂഞ്ച് ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഭീകരരുടെ രേഖാ ചിത്രം പുറത്തു വിട്ടു. ഇവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പ്രതിഫലം ലഭിക്കും. കഴിഞ്ഞ ദിവസമായിരുന്നു വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടന്നത്. ഇതിന് ചൈനീസ് സഹായം ലഭിച്ചുവെന്നും സൂചനയുണ്ട്. ആക്രമണത്തിനായി ഉപയോഗിച്ചത് ചൈനീസ് നിർമ്മിത ബുള്ളറ്റുകൾ ആണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. M4A1, Type561 അസോള്‍ട്ട് റൈഫിളുകളുകളാണ് ആക്രമണം നടത്താനായി ഭീകരര്‍ ഉപയോഗിച്ചത്. ഇവ ചൈനീസ് സ്റ്റീല്‍ കോര്‍ ബുള്ളറ്റുകളാണെന്ന് കണ്ടെത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: കേന്ദ്ര ജീവനക്കാർക്ക് സന്തോഷ വാർത്ത, 50 % ഡിഎക്ക് ശേഷം ലഭിക്കും വൻ ആനുകൂല്യങ്ങൾ


അതേസമയം ചൈനയുടെ സൈബര്‍ വാര്‍ഫെയര്‍ വിദഗ്ധര്‍ കഴിഞ്ഞയാഴ്ച പാകിസ്ഥാന്‍ മിലിട്ടറിയുടെ സ്ട്രാറ്റജിക്ക് പ്ലാനിങ് ഡിവിഷന്‍ സന്ദര്‍ശിച്ചിരുന്നു. സുരൻകോട്ടിലെ സനായി ഗ്രാമത്തിൽ വെച്ചായിരുന്നു ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഒരു സൈനികൻ വീരമൃത്യു വരിക്കുകയും 4 സൈനികർക്ക് പരിക്കേൽക്കുകയും ചെയതിരുന്നു. അതിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ബാക്കിയുള്ള മൂന്ന് സൈനികർ ബേസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഈ സൈനികരുടെ നില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്