പുല്‍വാമ ഭീകരാക്രമണത്തിന് ശക്തമായ മറുപടി നല്കി ഇന്ത്യ
12 മിറാഷ് യുദ്ധവിമാനങ്ങളാണ് ആക്രമണങ്ങളിൽ പങ്കെടുത്തത്,1000 കിലോ ബോംബുകളാണ് പാക്കിസ്ഥാനില്‍ വർഷിച്ചത്.
ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിനു തിരിച്ചടിയായി അതിർത്തി കടന്ന് ഇന്ത്യ ശക്തമായ വ്യോമാക്രമണം നടത്തിയതായി സൂചന. ആക്രമണങ്ങളിൽ പാക് അധീന കശ്മീരിലെ ഭീകര ക്യാമ്പുകൾ തകർന്നതായും റിപ്പോർട്ടുകളുണ്ട്.
12 മിറാഷ് യുദ്ധവിമാനങ്ങളാണ് ആക്രമണങ്ങളിൽ പങ്കെടുത്തതെന്നും,1000 കിലോ ബോംബുകളാണ് വർഷിച്ചതെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിര്‍ത്തിക്ക് അപ്പുറത്തെ ഭീകര താവളങ്ങള്‍ പൂര്‍ണമായി തകര്‍ത്തെന്ന് വ്യോമസേന. എഎന്‍ഐയാണ് വ്യോമസേനയെ ഉദ്ധരിച്ച് വിവരം പുറത്തുവിട്ടത്.
ഇന്ത്യൻ യുദ്ധവിമാനങ്ങൾ അതിർത്തി കടന്നതായി പാകിസ്ഥാൻ സൈനിക വക്താവ് ആസിഫ് ഗഫൂർ ട്വീറ്റ് ചെയ്തിരുന്നു. മുസാഫർബാദിനടുത്ത് ബലാകോട്ടിൽ ഇന്ത്യ ബോംബ് വർഷിച്ചെന്നും ആസിഫ് ഗഫൂർ പ്രസ്താവിച്ചിരുന്നു.