ന്യൂഡല്‍ഹി:സിക്കിമില്‍ ചൈനയുടെയും ഇന്ത്യയുടെയും സൈനികര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായതിന് പിന്നാലെ ഇന്ത്യ,ചൈനയുടെ അതിര്‍ത്തി പ്രദേശത്ത് നിരീക്ഷണം 
ശക്തമാക്കിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യന്‍ എയര്‍ ഫൊഴ്സിന്‍റെ ഫൈറ്റര്‍ ജെറ്റുകള്‍ ലഡാക്ക് അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.ഇന്ത്യ ലഡാക്ക് അതിര്‍ത്തിയില്‍ വ്യോമ നിരീക്ഷണം 
ശക്തമാക്കിയിട്ടുണ്ട്,സിക്കിമിലെ സംഘര്‍ഷത്തിന് പിന്നാലെ ചൈന ലഡാക്ക് അതിര്‍ത്തിയില്‍ ചൈനയിടെ സൈനിക ഹെലികോപ്ട്ടറുകള്‍ പ്രത്യക്ഷപെട്ടിരുന്നു.
ചൈനയുടെ ഭാഗത്ത് നിന്ന് പ്രകൊപന നീക്കം ഉണ്ടായതിന് പിന്നാലെയാണ് ഇന്ത്യ ഫൈറ്റര്‍ ജറ്റുകളെ മേഖലയില്‍ വിന്യസിച്ചത്.


Also Read:കശ്മീരിലെ ഭീകരവാദ റിക്രൂട്മെന്‍റ്;ചരട് വലിക്കുന്നത് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍റെ ഓഫീസില്‍ നിന്ന്!


 


അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കാന്‍ ചൈന ശ്രമിച്ചെങ്കിലും ചൈനയുടെ ഹെലികോപ്ട്ടറുകള്‍ ഒന്നും അതിര്‍ത്തി കടന്നിട്ടില്ല,
ഇന്ത്യ അതിര്‍ത്തിയില്‍ അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്.സിക്കിമിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇന്ത്യയുടെയും 
ചൈനയുടെയും സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇരു ഭാഗത്തേയും സൈനികര്‍ക്ക് പരിക്കേറ്റിരുന്നു.


തുടര്‍ച്ചയായി ചൈനയുടെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടാകുന്ന സാഹചര്യത്തില്‍ ഇന്ത്യ,ചൈനയുമായി 
അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.ചൈനയുടെ ഭാഗത്ത് നിന്ന് സിക്കിം അതിര്‍ത്തിയിലും 
ലഡാക്ക് അതിര്‍ത്തിയിലും പ്രകോപനം ഉണ്ടാകുന്നത് ബോധപൂര്‍വമാണോ എന്ന സംശയം ഇന്ത്യക്കുണ്ട്.
എന്തായാലും ഇന്ത്യ അതിര്‍ത്തിയില്‍ കരുതലോടെയാണ് നീങ്ങുന്നത്‌,ഫൈറ്റര്‍ ജെറ്റുകള്‍ എന്തിനും തയ്യാറായി നിലയുറപ്പിച്ചതും
ഇന്ത്യ നിലപാട് കടുപ്പിക്കുന്നതിന്റെ വ്യക്തമായ സൂചനയാണ്.