എഴുത്തു പരീക്ഷയില്ല; ഐബിപിഎസിൻറെ ഈ തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റ് മറക്കരുത്
അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കും. മൂന്ന് വർഷത്തെ കരാർ അടിസ്ഥാനത്തിലായിരിക്കും ഈ തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റ്.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ ബോർഡ് റിക്രൂട്ട്‌മെന്റിനുള്ള പുതിയ വിജ്ഞാപനം പുറത്തിറക്കി. ഡിവിഷൻ ഹെഡ് (ടെക്നോളജി സപ്പോർട്ട് സർവീസ്) തസ്തികയിലാണ് ഒഴിവുകൾ. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് IBPS ന്റെ ഔദ്യോഗിക സൈറ്റ് ibps.in സന്ദർശിച്ച് അപേക്ഷിക്കമം. അവസാന തീയതി 2022 ഏപ്രിൽ 13 ആണ്.
ഡിവിഷൻ ഹെഡ് തസ്തികകളിലേക്ക് എഴുത്തുപരീക്ഷ നടത്തില്ല. ഈ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റിനുള്ള അഭിമുഖം ഏപ്രിൽ മാസത്തിൽ നടക്കും. അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കും. മൂന്ന് വർഷത്തെ കരാർ അടിസ്ഥാനത്തിലായിരിക്കും ഈ തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റ്.
യോഗ്യത
ഒരു അംഗീകൃത സർവകലാശാലയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയിരിക്കണം. ഉദ്യോഗാർത്ഥി 02 ഏപ്രിൽ 1961-ന് മുമ്പ് ജനിച്ചവരായിരിക്കരുത്. അപേക്ഷകരുടെ കുറഞ്ഞ പ്രായപരിധി 61 വയസ്സാണ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യതയ്ക്കും മറ്റ് വിശദാംശങ്ങൾക്കുമായി IBPS വിഞ്ജാപനം പരിശോധിക്കണം
അപേക്ഷിക്കേണ്ട വിധം
1: ഉദ്യോഗാർത്ഥികൾ ആദ്യം IBPS-ന്റെ ibps.in എന്ന ഔദ്യോഗിക സൈറ്റ് സന്ദർശിക്കുക.
2: ഹോംപേജിൽ, റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട ലിങ്കിൽ ക്ലിക്ക് ചെയ്യുക.
3: ഇപ്പോൾ ഓൺലൈൻ അപേക്ഷാ ഫോം നിങ്ങളുടെ മുന്നിൽ തുറക്കും.
4: അതിന് ശേഷം പുതിയ രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കുക.
5: ആവശ്യമായ രേഖകളും ഫോട്ടോയും സ്കാൻ ചെയ്ത് ഒപ്പും അപ്‌ലോഡ് ചെയ്യുക.
6: ഇതിന് ശേഷം നിങ്ങളുടെ ഫോം സമർപ്പിക്കുക.
7: അപേക്ഷകർ അപേക്ഷാ ഫോമിന്റെ പ്രിന്റ് ഔട്ട് എടുത്ത് അവരുടെ പക്കൽ സൂക്ഷിക്കണം
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.