ICICI Bank: ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത, സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് FD പലിശ നിരക്കില്‍ വര്‍ദ്ധന
HDFC ബാങ്കിന് പിന്നാലെ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് പരിഷ്ക്കരിച്ച് ICICI Bank. പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് പുതിയ നിക്ഷേപങ്ങള്‍ക്കായി ഉപഭോക്താക്കളെ ആകര്‍ഷിക്കുക എന്നതാണ് ബാങ്ക് ലക്ഷ്യമിടുന്നത്.
ICICI Bank Fixed Deposit (FD) Rates: HDFC ബാങ്കിന് പിന്നാലെ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് പരിഷ്ക്കരിച്ച് ICICI Bank. പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് പുതിയ നിക്ഷേപങ്ങള്‍ക്കായി ഉപഭോക്താക്കളെ ആകര്‍ഷിക്കുക എന്നതാണ് ബാങ്ക് ലക്ഷ്യമിടുന്നത്.
ബാങ്ക് പലിശ നിരക്ക് 5-10 ബേസിസ് പോയിന്‍റ് ആണ് വര്‍ദ്ധിപ്പിച്ചത്. പുതുക്കിയ പലിശ നിരക്കുകള്‍ മാര്‍ച്ച് 22 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഈ നിരക്കുകള്‍ 2 മുതല്‍ 5 കോടി വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് ബാധകമാവുക. കൂടാതെ, ഒരു വര്‍ഷം മുതല്‍ 2 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിലും മാറ്റമുണ്ട്.
Also Read: Income Tax Saving Scheme: ആദായനികുതി ലാഭിക്കാം, എസ്ബിഐയില്‍ ഈ നിക്ഷേപം ആരംഭിക്കൂ
ഈ പുതുക്കിയ പലിശ നിരക്കുകൾ പുതിയ നിക്ഷേപങ്ങൾക്കും നിലവിലുള്ള ടേം ഡെപ്പോസിറ്റുകളുടെ പുതുക്കലിനും ബാധകമായിരിക്കും. ICICI ബാങ്ക് സ്ഥിര നിക്ഷേപത്തിനുള്ള (Fixed Deposit) ഏറ്റവും കുറഞ്ഞ കാലാവധി 7 ദിവസമാണ്, നിക്ഷേപ തീയതി മുതൽ 7 ദിവസത്തിനുള്ളിൽ തുക പിൻവലിക്കുന്ന സാഹചര്യത്തില്‍ നിക്ഷേപങ്ങൾക്ക് പലിശ ലഭിക്കില്ല.
Also Read: LPG Price Hike: പെട്രോളിനും ഡീസലിനും പിന്നാലെ LPG യുടെ വിലയിലും വൻ വർധനവ്!
അതേസമയം, NRE ടേം നിക്ഷേപങ്ങളുടെ ഏറ്റവും കുറഞ്ഞ കാലാവധി 1 വർഷമാണ്, നിക്ഷേപ തീയതി മുതൽ 1 വർഷത്തിനുള്ളിൽ അകാലത്തിൽ നിക്ഷേപം പിൻവലിക്കുന്ന സാഹചര്യത്തില്‍ നിക്ഷേപങ്ങൾക്ക് പലിശ ലഭിക്കില്ല.
ഐസിഐസിഐ ബാങ്ക് 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 2.5% മുതൽ 5.50% വരെ പലിശ നൽകുന്നു. സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശ ആദായനികുതി നിയമങ്ങൾക്ക് വിധേയമായിരിക്കും
1 വര്‍ഷം മുതല്‍ 15 മാസത്തിൽ താഴെ വരെയുള്ള FD കള്‍ക്ക് 4.15% പലിശ ലഭിക്കും. മുന്‍പ് 4.05% ആയിരുന്നു.
15 മാസം മുതൽ 18 മാസത്തിൽ താഴെ വരെ കാലയളവുള്ള FD-കൾക്ക് 4.20% പലിശ ലഭിക്കും. നേരത്തെ ഈ കാലയളവിൽ 4.10% ആയിരുന്നു പലിശ ലഭിച്ചിരുന്നത്.
18 മാസത്തിൽ കൂടുതലും 2 വർഷത്തിൽ താഴെയുമുള്ള FD കളുടെ പലിശ നിരക്ക് 4.30% ആയി ഉയർത്തി. നേരത്തെ ഇത് 4.25% ആയിരുന്നു. ICICI ബാങ്ക് ശേഷിക്കുന്ന കാലയളവിലെ സ്ഥിരനിക്ഷേപ പലിശ നിരക്കിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.