Covid19: ആൻറിജൻ പരിശോധന ഇനി വീട്ടിൽ നടത്താം,റാപ്പിഡ് കിറ്റുകൾക്ക് ഐ.സി.എം.ആറിൻറെ അനുമതി.
പൂനെ ആസ്ഥാനമായുള്ള മൈലാബ് ഡിസ്കവറി സൊല്യൂഷന്‍സ് ലിമിറ്റഡാണ് ടെസ്റ്റ് കിറ്റ് നിര്‍മിച്ചത്.
ന്യൂഡല്‍ഹി: കോവിഡ് (Covid19) പരിശോധന വീട്ടിൽ തന്നെ നടത്താനായുള്ള റാപ്പിഡ് ആൻറിജൻ കിറ്റുകൾക്ക് ഐ.സി.എം.ആറിൻറെ അനുമതി. മൂക്കിൽ നിന്നുള്ള സ്രവം ഉപയോഗിച്ചുള്ള ആന്റിജന്‍ പരിശോധന കിറ്റാണിത്. ഇത് സംബന്ധിച്ചുള്ള മാർഗ നിർദ്ദേശങ്ങളും ഐ.സി.എം.ആർ പുറത്ത് വിട്ടു.
പൂനെ ആസ്ഥാനമായുള്ള മൈലാബ് ഡിസ്കവറി സൊല്യൂഷന്‍സ് ലിമിറ്റഡാണ് ടെസ്റ്റ് കിറ്റ് നിര്‍മിച്ചത്. കോവിസെല്‍ഫ് ടിഎം (പാത്തോകാച്ച്) കോവിഡ്-19 ഒടിസി ആന്റിജന്‍ എല്‍എഫ് എന്നാണ് ഇതിൻറെ പേര്. ഇതിനൊപ്പം ഒരു മൊബൈൽ ആപ്പും ലഭ്യമാകും.ആപ്പില്‍ വിശദമാക്കിയിരിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് വേണം ഹോം ടെസ്റ്റ് നടത്തേണ്ടത്.
ടെസ്റ്റിങ്ങ് ആപ്പ് വഴി ലഭ്യമാകുന്ന വിവരങ്ങൾ ഐ.സി.എം.ആറിൻറെ പോർട്ടലിലേക്കായിരിക്കും മാറ്റുന്നത്. ഇവരുടെ സെർവറിൽ വിവരങ്ങൾ എല്ലാ ഭദ്രമായി സൂക്ഷിക്കുമെന്നാണ് ഐ.സി.എം.ആർ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...