ഐഡിബിഐ ബാങ്കിൽ അസിസ്റ്റൻറ് മാനേജർ തസ്തികയിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 1544 തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ്. 1,044 എക്‌സിക്യൂട്ടീവുകളിലേക്കും 500 അസിസ്റ്റന്റ് മാനേജർ ഗ്രേഡ് എ തസ്തികകളിലേക്കും റിക്രൂട്ട്‌മെന്റ് നടത്തും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഓൺലൈൻ അപേക്ഷയുടെ പ്രക്രിയ ജൂൺ 3 മുതൽ ആരംഭിക്കും. ജൂൺ  17 ആണ് 2022 ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി . ഉദ്യോഗാർത്ഥികൾ എല്ലാ വിവരങ്ങളും ശ്രദ്ധാപൂർവ്വം വായിച്ചതിനുശേഷം മാത്രം അപേക്ഷിക്കാൻ നിർദ്ദേശിക്കുന്നു.


ഒഴിവ് വിശദാംശങ്ങൾ,യോഗ്യത


എക്സിക്യൂട്ടീവ് - 1,044
അസിസ്റ്റന്റ് മാനേജർ ഗ്രേഡ് A- 500,അംഗീകൃത സർവകലാശാലയിൽ നിന്നോ മറ്റേതെങ്കിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നോ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. 


പ്രായപരിധി, ശമ്പളം


എക്‌സിക്യുട്ടീവ് തസ്തികയിലേക്കുള്ള ഉദ്യോഗാർത്ഥിയുടെ പ്രായം ഏപ്രിൽ 1-ന് 25 വയസ്സിൽ കൂടരുത്. അസിസ്റ്റന്റ് മാനേജർ സ്ഥാനാർത്ഥികളുടെ പ്രായം  28 വയസ്സിൽ കൂടരുത്. ആദ്യ വർഷം 29000, രണ്ടാമത്തേത് 31000, മൂന്നാം വർഷം 34000 രൂപ എന്നിങ്ങനെയാണ് ശമ്പളം .


ജോലി മാറ്റം


എക്‌സിക്യൂട്ടീവ് തസ്തികകളിലേക്കുള്ള നിയമനം ഒരു വർഷത്തെ കരാറിലാണ്.  3 വർഷം പൂർത്തിയാകുമ്പോൾ അസിസ്റ്റന്റ് മാനേജർ ഗ്രേഡ് എ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികൾക്ക് അർഹതയുണ്ടാകും.


അസിസ്റ്റന്റ് മാനേജർ ഗ്രേഡ് എ


അസിസ്റ്റന്റ് മാനേജർ ഗ്രേഡ് എ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് പിജിഡിബിഎഫ് 2022-23-ലെ പ്രവേശനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾക്ക് ബാങ്കിംഗ് & ഫിനാൻസ് എന്നിവയിൽ ഒരു വർഷത്തെ പിജി ഡിപ്ലോമ കോഴ്‌സിന് കീഴിൽ പരിശീലനം നൽകും. കോഴ്‌സ് പൂർത്തിയാക്കിയ ശേഷം, ബാങ്ക് അസിസ്റ്റന്റ് മാനേജർ ഗ്രേഡ് എ തസ്തികയിലേക്ക് ഉദ്യോഗാർത്ഥിയെ നിയമിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.