ന്യൂഡൽഹി: ഐ.ഐ.ടി-ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. ജയ്പൂര്‍ സ്വദേശി അമന്‍ ബന്‍സല്‍ ഒന്നാം റാങ്ക് നേടി. ഹരിയാനയിലെ യമുനാ നഗറിൽ നിന്നുള്ള ഭാവേഷ് ദിഗ്ര രണ്ടാം റാങ്കും ജയ്പൂർ സ്വദേശി കുനാല്‍ ഗോയല്‍ മൂന്നാം റാങ്കും കരസ്ഥമാക്കി. പെണ്‍കുട്ടികളില്‍ റിയാ സിങ് ഒന്നാമതെത്തി.


ജെ.ഇ.ഇ മെയിന്‍ യോഗ്യത നേടിയ രണ്ട് ലക്ഷം വിദ്യാര്‍ഥികളാണ് അഡ്വാന്‍സ്ഡ് പരീക്ഷ എഴുതിയത്. അതില്‍ 19,820പേര്‍ ജെ.ഇ.ഇ (അഡ്വാന്‍സ്ഡ്) ഓണ്‍ലൈനായി എഴുതാന്‍ യോഗ്യത നേടിയപ്പോള്‍ 1,78,408 വിദ്യാര്‍ഥികള്‍ ഓഫ്‌ലൈനായി ജെ.ഇ.ഇ (അഡ്വാന്‍സ്ഡ് എഴുതാന്‍ യോഗ്യത നേടി. പരീക്ഷ ഫലം അറിയാന്‍http://http/www.jeeadv.ac.in/  സന്ദര്‍ശിക്കുക