ന്യൂഡല്‍ഹി: കൊറോണ വൈറസ് പശ്ചാത്തലത്തില്‍ വിവിധ ബോര്‍ഡുകളുടെ പരീക്ഷകള്‍ ഭാഗികമായി റദ്ദാക്കിയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ സാഹചര്യത്തില്‍ IIT പ്രവേശനത്തിനു ഇത്താവണ പന്ത്രണ്ടാം ക്ലാസ് മാര്‍ക്ക് നിബന്ധനയില്ല. കേന്ദ്ര മാനവവിഭവശേഷി വികസന വകുപ്പ് മന്ത്രി രമേശ്‌ പൊഖ്രിയാലാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. JEE മെയിന്‍ പരീക്ഷയില്‍ ആദ്യത്തെ 2,50,000 സ്ഥാനം ലഭിക്കുന്നവര്‍ക്ക് JEE അഡ്വാന്‍സ്ഡ് പരീക്ഷയെഴുതാം.


എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷ മാറ്റിവെക്കണം -BJP


ഇതില്‍ ലഭിക്കുന്ന റാങ്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം ലഭിക്കുക. പന്ത്രണ്ടാം ക്ലാസില്‍ 75 ശതമാനം മാര്‍ക്ക് വേണമെന്ന നിബന്ധനയാണ് എടുത്തുമാറ്റിയിരിക്കുന്നത്. COVID 19 വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ചിരുന്ന JEE മെയിന്‍ പരീക്ഷ സെപ്റ്റംബര്‍ 1 മുതല്‍ 6 വരെ നടത്താനാണ് തീരുമാനം.