ഇളയരാജയ്ക്കും പി. പരമേശ്വരനും പത്മവിഭൂഷൺ, മാർ ക്രിസോസ്റ്റം തിരുമേനിക്ക് പത്മഭൂഷൺ
രാജ്യത്തെ ഈ വര്‍ഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ പി. പരമേശ്വരനും സംഗീത സംവിധായകൻ ഇളയരാജയ്ക്കും രാജ്യം പത്മവിഭൂഷൺ നല്കി ആദരിക്കും.
ന്യൂഡൽഹി: രാജ്യത്തെ ഈ വര്‍ഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ പി. പരമേശ്വരനും സംഗീത സംവിധായകൻ ഇളയരാജയ്ക്കും രാജ്യം പത്മവിഭൂഷൺ നല്കി ആദരിക്കും.
രാജ്യത്തെ രണ്ടാമത്തെ വലിയ സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ഡോ. മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് നല്‍കും.
സാന്ത്വന ചികിൽസാരംഗത്തുള്ള ഡോ. എം. ആർ രാജഗോപാൽ, പാരമ്പര്യ ചികിൽസാമേഖലയിൽ 'വനമുത്തശ്ശി' എന്നറിയപ്പെടുന്ന വിതുര സ്വദേശി ലക്ഷ്മിക്കുട്ടി എന്നീ മലയാളികൾക്ക് ഉൾപ്പെടെയുള്ളവര്‍ക്കാണ് പത്മശ്രീ പുരസ്കാരം.
മലയാളിയായ എയർ മാർഷൽ ചന്ദ്രശേഖരൻ ഹരികുമാറിന് പരമവിശിഷ്ട സേവാമെഡൽ നൽകും. പശ്ചിമ വ്യോമ കമാൻഡ് മേധാവിയാണ് ചന്ദ്രശേഖരൻ ഹരികുമാർ