ഡല്‍ഹി: അവിഹിത ബന്ധം ചോദ്യം ചെയ്ത മകനെ അമ്മയും കാമുകനും ചേര്‍ന്ന് തലക്കടിച്ച് കൊന്നു. ഇഷ്ടിക കൊണ്ടാണ് തലക്കടിച്ച് ദാരുണമായി കൊലപ്പെടുത്തിയത്. സംഭവം നടന്നത് ഡല്‍ഹിയിലെ ന്യൂ ആശോക് നഗറിലാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

രവീന്ദര്‍ പതക് എന്നയാളാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ബസ്തി സ്വദേശികളായ അമ്മയും മകനും ഡല്‍ഹിയിലെ ഒരു ഫ്ലാറ്റില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.


സംഭവത്തില്‍ അമ്മയെയും കാമുകന്‍ അജീതിനെയും പൊലീസ് അറസ്റ്റ് ചെയ്തു. നോയിഡയില്‍ ഡ്രൈവറായി ജോലി നോക്കുന്നയാളാണ് രവീന്ദര്‍. സംഭവ ദിവസം രാത്രി ജോലി കഴിഞ്ഞ് ഫ്ലാറ്റിലെത്തിയപ്പോള്‍ അമ്മയെ കിടപ്പു മുറിയില്‍ അജീതുമായി അരുതാത്ത സാഹചര്യത്തില്‍ കണ്ടു. 


ഇതേചൊല്ലി വഴക്കുണ്ടാക്കിയ രവീന്ദറിനെ അമ്മയും കാമുകന്‍ അജീതും ചേര്‍ന്ന് ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.


രവീന്ദറിനെ ആശുപത്രിയില്‍ കൊണ്ടു പോകുന്നതിനായി കാമുകനായ അജീത് തന്നെയാണ് ആംബുലന്‍സ് വിളിച്ചത്. എന്നാല്‍ പ്രശ്‌നം ഗുരുതരമാണെന്ന് മനസ്സിലാക്കിയ ആംബുലന്‍സ് ഡ്രൈവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.


പൊലീസ് സംഭവസ്ഥലത്ത് എത്തുന്നതിന് മുമ്പേ അമ്മ രവീന്ദറിന്റെ മൃതദേഹം അസാദ്പൂരിലുള്ള മകളുടെ വീട്ടില്‍ എത്തിച്ച് സംസ്‌കരിക്കാനുള്ള ശ്രമം നടത്തി. എന്നാല്‍ സഹോദരന്റെ ദേഹത്ത് ഗുരുതരമായ മുറിവുകള്‍ ശ്രദ്ധയില്‍പ്പെട്ട സഹോദരി മൃതദേഹം സംസ്‌ക്കരിക്കാന്‍ അനുവദിച്ചില്ല.


പിന്നീട് ഇവര്‍ അമ്മയെ ഡല്‍ഹിയിലേയ്ക്ക് പറഞ്ഞയച്ചു. തുടര്‍ന്ന് ഫ്ലാറ്റിലെത്തിയ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.