IMD Heavy Rain Alert: ഉത്തരേന്ത്യയില്‍ ശീതകാലമെത്തി, ഓരോ ദിവസം കഴിയുന്തോറും താപനില കുറഞ്ഞു വരികയാണ്‌. ഏറെ ഊഷ്മളമായ ഒരു ശീതകാലത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ഉത്തരേന്ത്യക്കാര്‍... 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍,ദക്ഷിണേന്ത്യയില്‍ കാര്യം മറിച്ചാണ്. ദക്ഷിണേന്ത്യയെ സംബന്ധിച്ചിടത്തോളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങൾ കഴിഞ്ഞ ദിവസങ്ങളില്‍ മൈചോങ് ചുഴലിക്കാറ്റിൽ കനത്ത നാശവും ജീവഹാനിയും നേരിട്ടു. രണ്ട് ദിവസം തകര്‍ത്തു പെയ്ത മഴ ചെന്നൈ നഗരത്തെ മുക്കിയിരുന്നു.


Also Read:  Weekly Career Horoscope December 11-17: വിജയം ഈ രാശിക്കാരുടെ കൈത്തുമ്പില്‍!! ജോലിയുടെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങിനെ?  
 

എന്നാല്‍, ഇപ്പോൾ, ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്‍റെ (India Meteorological Department - IMD) പുതിയ കാലാവസ്ഥാ മുന്നറിയിപ്പ് പുറത്തു വന്നിരിയ്ക്കുകയാണ്. എന്നാല്‍ ഈ മുന്നറിയിപ്പ് തമിഴ് നാടിനല്ല, കര്‍ണ്ണാടകയ്ക്കാണ് എന്ന് മാത്രം...!!  


IMD മുന്നറിയിപ്പ് അനുസരിച്ച് ബെംഗളൂരുവിനും കർണാടകയിലെ മറ്റ് പന്ത്രണ്ട് ജില്ലകൾക്കും, ഡിസംബർ 11, ഡിസംബർ 12 തിയതികളില്‍ കനത്ത മഴ പ്രതീക്ഷിക്കാം.  


കർണാടകയിൽ കനത്ത മഴ, IMD മുന്നറിയിപ്പ്


IMD മുന്നറിയിപ്പ് അനുസരിച്ച് ഡിസംബർ 11, 12 തീയതികളിൽ ബെംഗളൂരുവിലും മറ്റ് 12 ജില്ലകളിലും കനത്ത മഴയുണ്ടാകും. മഴ ലഭിക്കുന്ന ജില്ലകളിൽ ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി, ബംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, ചാമരാജനഗർ, ചിക്കമംഗളൂരു, ഹാസൻ, കുടക്, കോലാർ, മൈസൂരു, രാമനഗർ, ശിവമോഗ എന്നിവ ഉള്‍പ്പെടുന്നു.  
 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.