Himachal Pradesh Weather Update: ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും കനത്ത മഴ, മണ്ണിടിച്ചില്‍ മുന്നറിയിപ്പ്, ജാഗ്രതാ പാലിക്കാന്‍ നിര്‍ദ്ദേശം
Himachal Pradesh Weather Alert: മലയോരങ്ങളിൽ താമസിക്കുന്നവർ തികഞ്ഞ ജാഗ്രത് പാലിക്കണം എന്നും ഒരാഴ്ചകൊണ്ട് കനത്ത മഴയ്ക്ക് ശമനം ഉണ്ടാകുമെന്നും IMD അറിയിയ്ക്കുന്നു. കനത്ത മഴയുടെ ആഘാതം ശക്തമായ പടിഞ്ഞാറൻ സംസ്ഥാനങ്ങളില്‍ ദുരിതത്തിലാക്കി.
Himachal Pradesh Weather Alert: കനത്ത മഴയില്‍ നിന്ന് ഉടനെങ്ങും ഹിമാചല്‍ പ്രദേശിന് ആശ്വാസം ലഭിക്കുന്ന ലക്ഷണമില്ല. അടുത്ത 24 മണിക്കൂറിനുള്ളിൽ ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും കനത്ത പേമാരിയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കി IMD.
ഹിമാചലിലെ 10 ജില്ലകളിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതോടെ ഈ ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. IMD മുന്നറിയിപ്പ് അനുസരിച്ച് ഹിമാചൽ പ്രദേശിലെ പല ജില്ലകളിലും ഓഗസ്റ്റ് 22 മുതൽ 24 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഞായറാഴ്ചയും കനത്ത മഴയുണ്ടായിരുന്നു. ചമ്പ, മാണ്ഡി ജില്ലകളിലെ വൃഷ്ടിപ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകുമെന്നും ഓഗസ്റ്റ് 26 വരെ ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കനത്ത മഴയെത്തുടർന്ന് ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Also Read: Mangal Gochar 2023: ഈ 3 രാശിക്കാര്‍ക്ക് അടുത്ത ഒന്നര മാസം ദുരിതം, കാരണമിതാണ്
മലയോരങ്ങളിൽ താമസിക്കുന്നവർ തികഞ്ഞ ജാഗ്രത് പാലിക്കണം എന്നും ഒരാഴ്ചകൊണ്ട് കനത്ത മഴയ്ക്ക് ശമനം ഉണ്ടാകുമെന്നും IMD അറിയിയ്ക്കുന്നു. കനത്ത മഴയുടെ ആഘാതം ശക്തമായ പടിഞ്ഞാറൻ സംസ്ഥാനങ്ങളില്‍ ദുരിതത്തിലാക്കിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറൽ എം. മൊഹപത്ര പറഞ്ഞു.എന്നാൽ, മൺസൂൺ തെക്കോട്ട് നീങ്ങുന്നതിനാൽ മലനിരകളില്‍ മഴ താത്കാലികമായി കുറയുമെന്നും അദ്ദേഹം പ്രവചിച്ചു. കിഴക്കൻ-മധ്യ ഇന്ത്യയിൽ. ഈ കാലാവസ്ഥാ വ്യതിയാനം ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
Also Read: Weekly Horoscope 21 - 27 August 2023: ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ശുഭ വാര്‍ത്ത ലഭിക്കും, ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങിനെ?
അതേസമയം, തോരാതെ പെയ്യുന്ന മഴയ്ക്കിടെ ഹിമാചൽ പ്രദേശിലെ മണാലിയിലെ കോൾഡാമിൽ ഞായറാഴ്ച ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് അഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം പത്തിലധികം പേർ കുടുങ്ങി. രക്ഷാപ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്തനിവാരണ സേനയും (എൻഡിആർഎഫ്) പ്രാദേശിക ഭരണകൂട സംഘങ്ങളും സ്ഥലത്തുണ്ടെന്ന് മാണ്ഡി ഡെപ്യൂട്ടി കമ്മീഷണർ അരിന്ദം ചൗധരി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
ഹിമാലയൻ സംസ്ഥാനമായ ഹിമാചൽ പ്രദേശിൽ കനത്ത മഴയും മേഘസ്‌ഫോടനങ്ങളും മൂലം കെട്ടിടങ്ങൾക്കും ജീവനുകൾക്കും കാര്യമായ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ കനത്ത മഴ വന്‍ നാശനഷ്ടമാണ് സംസ്ഥാനത്തിന് വരുത്തിയിരിയ്ക്കുന്നത്. കനത്ത മഴയില്‍ ഈ ആഴ്ച 60-ലധികം ആളുകൾക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഏകദേശം 10,000 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് ഈ മൺസൂൺ സീസണിൽ, സംസ്ഥാനത്തുടനീളം മൊത്തം 170 മേഘവിസ്ഫോടനങ്ങളും ഉരുൾപൊട്ടലുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇത് ഏകദേശം 9,600 വീടുകൾക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചു.
ഹിമാചല്‍ പ്രദേശ് കൂടാതെ, പഞ്ചാബ്, പശ്ചിമ ബംഗാള്‍, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും വരും ദിവസങ്ങളില്‍ കനത്ത മഴ പ്രതീക്ഷിക്കാം എന്നാണ് IMD നല്‍കുന്ന മുന്നറിയിപ്പ്. എന്നാല്‍, ഡല്‍ഹി - എൻസിആറിൽ തെളിഞ്ഞ കാലാവസ്ഥയാണ്. പകൽ സമയത്ത് ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. പരമാവധി താപനില 37 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...