SBI Alert: ബാങ്ക് തുറക്കുന്നതിനും അടയ്ക്കുന്നതിനുമുള്ള സമയത്തിൽ മാറ്റം, ഉപഭോക്താക്കൾ ശ്രദ്ധിക്കുക!
നേരത്തെ SBI യുടെ ബ്രാഞ്ച് രാവിലെ 10 മുതൽ ഉച്ചക്ക് 2 വരെ പ്രവർത്തിച്ചിരുന്നു എന്നാൽ ഇപ്പോൾ ഇത് 2 മണിക്കൂർ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇനി ബാങ്കിന്റെ ശാഖകൾ വൈകുന്നേരം 4 മണി വരെ തുറന്നിരിക്കും.
ന്യുഡൽഹി: കൊറോണയുടെ രണ്ടാമത്തെ തരംഗത്തിന്റെ വ്യാപനം ക്രമേണ കുറഞ്ഞു വരികയാണ്. പല സംസ്ഥാനങ്ങളും ബാധകമായിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്ന പ്രക്രിയ ആരംഭിച്ചിട്ടുണ്ട്.
അതേസമയം രാജ്യത്തെ ഏറ്റവും വലിയ ബാങ്കായാ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI) ഉപഭോക്താക്കൾക്കായി വലിയൊരു വാർത്ത വന്നിട്ടുണ്ട്. അതിൽ ബ്രാഞ്ചുകളുടെ പ്രവർത്തന സമയം ബാങ്ക് മാറ്റിയിട്ടുണ്ട്. നേരത്തെ എസ്‌ബിഐ ബ്രാഞ്ച് രാവിലെ 10 മുതൽ ഉച്ചക്ക് 2 വരെയാണ് പ്രവർത്തിച്ചിരുന്നത് അത് ഇപ്പോൾ 2 മണിക്കൂർ കൂടി വർദ്ധിപ്പിച്ചിട്ടുണ്ട്. അതായത് ഇപ്പോൾ ബാങ്കിന്റെ ശാഖകൾ വൈകുന്നേരം 4 വരെ തുറന്നിരിക്കും.
Also Read: LPG Price Cut: എൽപിജി ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത, സിലിണ്ടർ വില 122 രൂപ കുറഞ്ഞു!
ബാങ്കിന്റെ പ്രവർത്തന സമയം മാറ്റി
കൊറോണയുടെ വർദ്ധിച്ചുവരുന്ന കേസുകൾ കാരണം ബാങ്ക് ജോലി സമയം കുറച്ചിരുന്നു. എന്നാൽ ഇപ്പോൾ കൊറോണയുടെ ദൈനംദിന കേസുകൾ കുറയുന്നു, അത്തരമൊരു സാഹചര്യത്തിൽ ജോലി സമയം 2 മണിക്കൂർ വർദ്ധിപ്പിച്ചിട്ടുണ്ട്.
രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ ഉപഭോക്താക്കൾക്ക് ബാങ്കുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യാൻ കഴിയുമെന്ന് എസ്ബിഐ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു. 2021 ജൂൺ 1 മുതൽ ഞങ്ങളുടെ എല്ലാ ശാഖകളും രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ തുറന്നിരിക്കുമെന്ന് ബാങ്ക് ട്വീറ്റ് ചെയ്തിട്ടുണ്ട്.
പണം പിൻവലിക്കൽ നിയമങ്ങളിൽ മാറ്റം
പണം പിൻവലിക്കാനുള്ള പുതിയ നിയമങ്ങളെക്കുറിച്ച് നേരത്തെ എസ്ബിഐ (SBI) ഉപഭോക്താക്കൾക്ക് അറിയിപ്പ് നൽകിയിരുന്നു. ഇതനുസരിച്ച് ഇപ്പോൾ ആഭ്യന്തര ഇതര ശാഖകളിൽ നിന്നും പണം പിൻവലിക്കാനുള്ള പരിധി വർദ്ധിപ്പിച്ചിട്ടുണ്ട്, മാത്രമല്ല ഉപയോക്താക്കൾക്ക് ഒരു ദിവസം 25000 രൂപ വരെ പിൻവലിക്കാൻ കഴിയും.
Also Read: Changes from June 01: ഇന്നുമുതൽ നിങ്ങളുടെ ജീവിതത്തിൽ വരും ഈ 10 മാറ്റങ്ങൾ! ശ്രദ്ധിക്കുക..
ഒരു ദിവസം 25000 രൂപവരെ പിൻവലിക്കാം
കൊറോണ പകർച്ചവ്യാധിയെ ബാധിക്കുന്ന ഉപഭോക്താക്കളെ പിന്തുണയ്ക്കുന്നതിനായി എസ്‌ബിഐ (SBI) ചെക്കുകളിലൂടെയും പിൻവലിക്കൽ ഫോമുകളിലൂടെയും ആഭ്യന്തര ഇതര പണം പിൻവലിക്കാനുള്ള പരിധി വർദ്ധിപ്പിച്ചുവെന്ന് ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ നിന്ന് എസ്‌ബിഐ ട്വീറ്റ് ചെയ്തിരുന്നു. ഇപ്പോൾ ഉപയോക്താക്കൾക്ക് അവരുടെ അടുത്തുള്ള ബ്രാഞ്ചിൽ (ഹോം ബ്രാഞ്ച് അല്ലാത്ത) സ്വയം പോകാനും ഒരു ദിവസം അവരുടെ സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് 25,000 രൂപ വരെ പിൻവലിക്കാനും കഴിയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...