Lockdown ഇടയിൽ കട തുറന്നതിന് യുവാവിന് അഡീഷ്ണൽ ജില്ല മജിസ്ട്രേറ്റിന്റെ മർദനം [Video]
സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചാരണം ലഭിക്കുന്ന വീഡിയോയിൽ ഷാജാപുർ അഡീഷ്ണൽ ജില്ല മജിസ്ട്രേറ്റായ മഞ്ജുഷാ വിക്രാന്ത് റായി ഒരു ചെരുപ്പ് കടക്കാരന്റെ മുഖത്ത് അടിക്കുന്നതാണുള്ളത്.
Bhopal : കഴിഞ്ഞ ആഴ്ചയിൽ ഛത്തീസ്ഗഡിൽ (Chhattisgarh) ലോക്ഡൗണിനിടയിൽ (Lockdown) മരുന്ന് വാങ്ങാനെത്തിയ ജില്ല കലക്ടർ മുഖത്തിടിക്കുകയും മൊബൈൽ ഫോൺ എറിഞ്ഞുടയ്ക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെ മറ്റൊരു വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇത്തവണ മധ്യപ്രദേശിലെ ഷാജാപുരിലെ (Shahajpur) സംഭവം നടക്കുന്നത്.
സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചാരണം ലഭിക്കുന്ന വീഡിയോയിൽ ഷാജാപുർ അഡീഷ്ണൽ ജില്ല മജിസ്ട്രേറ്റായ മഞ്ജുഷാ വിക്രാന്ത് റായി ഒരു ചെരുപ്പ് കടക്കാരന്റെ മുഖത്ത് അടിക്കുന്നതാണുള്ളത്. കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കാതെ കട തുറന്ന് പ്രവർത്തിച്ചതിന് കട അടയ്പ്പിക്കാനെത്തിയപ്പോഴാണ് അഡീ. ജില്ല മജീസ്ട്രേറ്റ് യുവാവിനെ മർദിക്കുന്നത്.
ഷാജാപുരിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ട് പ്രകാരം രണ്ട് ദിവസം മുമ്പാണ് ഇക്കാര്യം സംഭവിക്കുന്നത്. മഞ്ജുഷാ വിക്രാന്തിന്റെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് കോവിഡിന് തുടർന്ന് പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ പരിശോനധിക്കായി എത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ചെരുപ്പ് വിൽക്കുന്ന കട തുറന്ന് പ്രവർത്തിക്കുന്നത് അഡീ. ജില്ല മജിസ്ട്രേറ്റിന്റെ കീഴിലുള്ള സംഘത്തിന്റെ ശ്രദ്ധയിൽ പെടുന്നത്. ഇത് തുടർന്നാണ് നടപടിയെടുക്കുന്നതിനിടെയിലാണ് കടയുടമയെ മഞ്ജുഷാ വിക്രാന്ത് തല്ലുന്ന വീഡിയോ പുറത്ത് വരുന്നത്.
ALSO READ : ലക്ഷദ്വീപിൽ പ്രതിഷേധം ശക്തം; അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ പ്രതിഷേധവുമായി ദ്വീപ് നിവാസികൾ
വീട് എവിടെയാണ് എന്ന് ചോദിച്ചാണ് യുവാവിനെ അഡീ. ജില്ല മജിസ്ട്രേറ്റ് ചോദിക്കുന്നുണ്ട്. ഇതിന് മറുപടി ആ യുവാവ് മേൽവിലാസം നൽകുമ്പോൾ കള്ളം പറയുന്ന എന്ന് പറഞ്ഞാണ് അവർ മുഖത്ത് അടിക്കുന്നത്. തുടർന്ന് സമീപമുണ്ടായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ കയ്യിൽ ഉണ്ടായിരുന്ന ലാത്തി ഉപയോഗിച്ച് അടിക്കാനും മുതിരുന്നത് വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. തുടർന്ന് കട അടച്ച് പോകാൻ നിർദേശ നൽകി സംഘം അവിടെ നിന്ന് പോകുകയായിരുന്നു.
എന്നാൽ കടയുടെ ഷട്ടർ പൂർണമായും തുറന്നിരിക്കുക അല്ലായിരുന്നു, പൊലീസ് ഉദ്യോഗസ്ഥനെത്തി കട മുഴുവനായി തുറക്കുകയായിരുന്നു എന്ന് കട ഉടമ പറഞ്ഞു എന്ന് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy