പട്‌ന: ബിഹാറിലെ മോത്തിഹാരിയിൽ  21കാരിയുടെ നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബലാൽസംഗം ചെയ്തു. ഗുരുതരാവസ്ഥയില്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ തോക്കും മരകഷണങ്ങളും കുത്തിയിറക്കിയതായും പരാതിയുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രതി യുവതിയെ നേരത്തെയും പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കാനെത്തിയ പ്രതിയെ യുവതി ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചിരുന്നു. ഇതിന്‍റെ മറുപടിയായാണ് പ്രതി യുവതിയെ മൃഗീയമായി പീഡിപ്പിച്ചത്.


ബലാൽസംഗം ചെയ്ത ശേഷം പ്രതി തന്നെ ക്രൂരമായി മർദിച്ചുവെന്നു യുവതി പോലീസിന് മൊഴി നല്‍കി. കൂടാതെ സംഭവത്തിനു ശേഷം   കുടുംബാംഗങ്ങളും തന്നെ മർദിച്ചുവെന്നും യുവതി പറഞ്ഞു. എന്നാൽ പരാതി നൽകിയിട്ടും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ പൊലീസ് തയാറായില്ലെന്ന് യുവതിയുടെ അമ്മ ആരോപിച്ചു.