ഇന്ത്യയില്‍ 1000 കണക്കിന് ക്ഷേത്രങ്ങളുണ്ട്, ഓരോന്നിനും അതിന്‍റെതായ പ്രത്യേകതകളുമുണ്ട്. അതുകൊണ്ടുതന്നെ ലോകമെമ്പാടുമുള്ള ഭക്തരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു. അതുപോലൊരു ക്ഷേത്രമാണ് ഗുജറാത്തിലെ ശിവ ക്ഷേത്രം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗുജറാത്തിലെ കവി കമ്പോയിയില്‍ സ്ഥിതിചെയ്യുന്ന അതുല്യമായ ഈ ശിവ ക്ഷേത്രം നിര്‍മ്മിച്ചതാരെന്നു പുരാതന തിരുവെഴുത്തുകളില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഏതാണ്ട് 150 വര്‍ഷം മുന്‍പാണ്‌ ക്ഷേത്രം നിര്‍മ്മിച്ചത്‌ പക്ഷെ വിഗ്രഹം പ്രതിഷ്ടിച്ചത്‌ ഭഗവാന്‍ കാര്‍ത്തികേയന്‍ സ്വാമിയെന്നാണ് വിശ്വാസം. ഈ വിഗ്രഹം ഉയര്‍ന്ന വേലിയിറക്കത്തില്‍ മാത്രമേ കാണാന്‍ സാധികുകയുള്ളു. കുറഞ്ഞ വേലിയിറക്കത്തില്‍ വിഗ്രഹം അപ്രത്യഷമാവുകയും ചെയ്യും.


സ്കന്ധ പുരാണത്തിലെ കുമാരിക ഖണ്ഡ് പ്രകാരം തന്‍റെ പിതാവിന്‍റെ പ്രിയ ഭക്തനായ താരകാസുരനെ വധിച്ച കാര്‍ത്തികേയന്‍ സ്വാമി നിരാശയോടെ ഭഗവാന്‍ വിഷ്ണുവിന്‍റെ പക്കലെത്തിയപ്പോള്‍ കിട്ടിയ ഉപദേശ പ്രകാരമാണ് ശിവന്‍റെ വിഗ്രഹം പ്രതിഷ്ടിച്ചത്‌.