ന്യൂഡൽഹി: മധ്യപ്രദേശിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥി അക്ഷയ് ബാം ബിജെപിയിലേക്ക്. ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസിനെ പ്രതിനിധീകരിച്ച് ഇൻഡോറിലെ മത്സരാർത്ഥിയായിരുന്നു അക്ഷയ്. പത്രിക പിൻവലിച്ച ശേഷമാണ് അക്ഷയ് ബാം ബിജെപിയിൽ ചേർന്നത്. ഇൻഡോർ ലോക്‌സഭാ സീറ്റിൽ സിറ്റിംഗ് എംപിയായ ശങ്കർ ലാൽവാനിക്കെതിരെ കോൺ​ഗ്സ് അക്ഷയിയെ രം​​ഗത്തിറക്കിയിരുന്നു. തിങ്കളാഴ്ച ബിജെപി എംഎൽഎ രമേശ് മെൻഡോളയ്‌ക്കൊപ്പമാണ് അക്ഷയ് പത്രിക പിൻവലിക്കാനായി എത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

​ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി എതിരല്ലാതെ വിജയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അക്ഷയ് ബാം ബിജെപിയിലേക്ക് പോയത്. സാങ്കേതിക കാരണങ്ങളാലാണ് സൂറത്തിൽ എതിർ സ്ഥാനാർത്ഥികളുടെ പത്രിക തള്ളി പോയത്. ഇതിന് പിന്നാലെ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ വിജയിക്കുകയായിരുന്നു. സൂറത്തിൽ നിലേഷ് കുംഭാനിയായിരുന്നു കോൺ​ഗ്സിന്റെ സ്ഥാനാർത്ഥി. എന്നാൽ ഇദ്ദേഹത്തിന്റെ നാമനിർദ്ദേശ പത്രികയിലെ ഒപ്പിലെ പൊരുത്തക്കേടാണ് പത്രിക തള്ളി പോകുന്നതിന് കാരണമായത്. ഇതിനു പുറമേ ബിഎസ്പി അടക്കം മറ്റ് എട്ട് സ്ഥാനാർത്ഥികൾ പത്രിക പിൻവലിക്കുകയും ചെയ്തതോടെ ബിജെപി സ്ഥാനാർത്ഥിയായ മുകേഷ് ധലാൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുgകയായിരുന്നു. 


ALSO READ: വ്യാജ പേരില്‍ വോട്ട് ചോദിക്കുന്നു..., പ്രിയങ്ക ഗാന്ധിക്കെതിരെ മധ്യ പ്രദേശ്‌ മുഖ്യമന്ത്രി മോഹൻ യാദവ്


അതേസമയം നാമനിർദ്ദേശ പത്രിക പിൻവലിച്ച് ബിജെരിയിലെത്തിയ കോൺ​ഗ്രസ് സ്ഥാനാർ‍ത്ഥിയായിരുന്ന അക്ഷയ് ബാമിന് വൻ സ്വീകരണമാണ് ബിജെപി ഒരുക്കിയത്. ‘പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ പ്രസിഡൻ്റ് ജെ പി നദ്ദ, മുഖ്യമന്ത്രി മോഹൻ യാദവ്, സംസ്ഥാന പ്രസിഡൻ്റ് വിഡി ശർമ എന്നിവരുടെ നേതൃത്വത്തിൽ അക്ഷയ് ബാമിനെ ബിജെപിയിലേക്ക് സ്വാ​ഗ​തം ചെയ്യുന്നുവെന്നാണ് മധ്യപ്രദേശ് മന്ത്രി കൈലാഷ് വിജയവർ​ഗീയ എക്സിൽ കുറിച്ചത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.