ബല്ലിയ: മുസ്ലിം വിരുദ്ധ പരാമര്‍ശവുമായി ബിജെപി എംഎല്‍എ വീണ്ടും രംഗത്ത്‌.  


COMMERCIAL BREAK
SCROLL TO CONTINUE READING

'മുസ്ലി൦ സ്വാധീന മേഘലകളില്‍ ഒരാള്‍ക്ക് 50 ഭാര്യമാരും അതില്‍, 1050 കുട്ടികളുമാവാം, ഈ പ്രവണത മാനുഷിക പാരമ്പര്യമല്ല, മൃഗങ്ങളുടേതിന് സമാനം. സാധാരണ ഒരു സമൂഹത്തില്‍ രണ്ടോ നാലോ കുട്ടികള്‍ എന്നതാണ് രീതി', എന്നായിരുന്നു ബിജെപി നേതാവും ബല്ലിയയില്‍നിന്നുള്ള എംഎല്‍എയുമായ സുരേന്ദ്ര സിംഗിന്‍റെ പരാമര്‍ശം. മാധ്യമപ്രവര്‍ത്തകരോടായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.


മുസ്ലീം സമുദായത്തിനെതിരെയുള്ള ബിജെപി എംഎല്‍എയുടെ പ്രസ്താവന വന്‍ വിവദത്തിനാണ് വഴിതെളിച്ചിരിക്കുന്നത്. 


വിവാദപരാമര്‍ശങ്ങളുടെ പേരില്‍ പ്രശസ്തനാണ് ബിജെപി എംഎല്‍എയായ സുരേന്ദ്ര സിംഗ്.  


ഹിന്ദുത്വ൦ ക്ഷയിക്കാതിരിക്കാന്‍ ഹിന്ദു ദമ്പതികള്‍ക്ക് അഞ്ച് കുട്ടികളെ വരെ സൃഷ്ടിക്കണമെന്ന പ്രസ്താവന നടത്തി കഴിഞ്ഞവര്‍ഷം വിവാദത്തില്‍പെട്ടയാളാണ്  സുരേന്ദ്ര സിംഗ്. എല്ലാ ദമ്പതികള്‍ക്കും ഏറ്റവും കുറഞ്ഞത് അഞ്ച് കുട്ടികള്‍ വീതമെങ്കിലും വേണമെന്നത് എല്ലാ ആത്മീയ ഗുരുക്കന്മാരും പറയുന്ന കാര്യമാണ്. എങ്കിലേ ഇന്ത്യയില്‍ ഹിന്ദുത്വത്തിന് അസ്ഥിത്വമുണ്ടാകൂ ഇതായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്താവന. 


ബലാത്സംഗം കുറയ്ക്കാന്‍ ദൈവമായ രാമന്‍ വിചാരിച്ചാല്‍പ്പോലും നടക്കില്ലെന്നും മുന്‍പ് സിംഗ് പ്രസ്താവന നടത്തിയിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്ക്കെതിരെ നടത്തിയ പരാമര്‍ശവും വന്‍ വിവാദത്തിന് വഴി തെളിച്ചിരുന്നു.