`രാജ്യത്തെ `നിയമവാഴ്ച` ഭരിക്കുന്നവരുടെ നിയമമായി മാറിയിരിക്കുന്നു...!! കേന്ദ്രത്തിനെതിരെ കപില്‍ സിബല്‍
കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ കപില്‍ സിബല്‍....
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ കപില്‍ സിബല്‍....
രാജ്യത്ത് അടുത്തിടെ നടന്ന സംഭവങ്ങളെ ചൂണ്ടിക്കാട്ടി രാജ്യത്തെ നിയമവാഴ്ച ഭരിക്കുന്നവന്‍റെ നിയമമായി മാറിയെന്നായിരുന്നു കപില്‍ സിബലിന്‍റെ വിമര്‍ശനം.
"എന്‍റെ രാജ്യത്ത്, നിയമവാഴ്ച ഭരിക്കുന്നവന്‍റെ നിയമമായി മാറിയിരിക്കുന്നു. കസ്റ്റഡി മരണങ്ങള്‍, വ്യാജ ഏറ്റുമുട്ടലുകള്‍, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കല്‍, അധികാരികളുടെ മര്യാദയില്ലാത്ത ഭാഷ, നിരപരാധികളെ വേട്ടയാടല്‍, ചോദ്യം ചെയ്യേണ്ട തരത്തിലുള്ള കോടതി വിധികള്‍..... എന്‍റെ രാജ്യത്തെ രക്ഷിക്കൂ...! കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു.
അതേസമയം, രാജ്യത്ത് നടക്കുന്ന രാഷ്ട്രീയ അട്ടിമറിയ്ക്കെതിരെ കപില്‍ സിബല്‍ രംഗത്തെത്തിയിരിയ്ക്കുകയാണ്. തിരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികള്‍ പണത്തിനുവേണ്ടി കൂറുമാറി, ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരുകളെ അട്ടിമറിക്കക്കുന്നതിനെതിരെ അദ്ദേഹം പടയൊരുക്കം ആരംഭിച്ചിരിയ്ക്കുകയാണ്. ജനാധിപത്യത്തിന് മേല്‍ പണാധിപത്യം വന്നിരിക്കുന്ന ഈ കാലത്ത് ഇത്തരത്തില്‍ കൂറുമാറുന്ന നേതാക്കളെ 5 വര്‍ഷത്തേയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയാണ് അദ്ദേഹം.
Also read: 'കോണ്‍ഗ്രസിനെ ഓര്‍ത്ത് ആശങ്ക, നമ്മള്‍ എപ്പോഴാണ് ഉണരുക? രാജസ്ഥാന്‍ പ്രതിസന്ധിയില്‍ കപില്‍ സിബല്‍
കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. "നമസ്‌തേ ട്രംപ്" മുതല്‍ രാജസ്ഥാന്‍ രാഷ്ട്രീയ പ്രതിസന്ധി വരെയുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ പ്രവൃത്തികള്‍ എണ്ണിക്കൊണ്ടായിരുന്നു രാഹുലിന്‍റെ ട്വീറ്റ്.
കോവിഡിനെതിരെയുള്ള പ്രതിരോധത്തില്‍ രാജ്യത്തിന് ‘സ്വയംപര്യാപ്തത നേടാനായത്’ കേന്ദ്രത്തിന്‍റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണെന്നും രാഹുല്‍ പരിഹസിച്ചു. " കോവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങള്‍…. ഫെബ്രുവരി-നമസ്തേ ട്രംപ്, മാര്‍ച്ച്- മധ്യപ്രദേശ് സര്‍ക്കാരിനെ താഴെയിറക്കി, ഏപ്രില്‍- കോവിഡ് വിളക്ക് കത്തിക്കല്‍, മെയ്- ബിജെപി സര്‍ക്കാരിന്‍റെ ആറു വര്‍ഷം ആഘോഷിക്കല്‍, ജൂണ്‍- വെര്‍ച്വല്‍ റാലി സംഘടിപ്പിക്കല്‍, ജൂലൈ- രാജസ്ഥാനിലെ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം. ഇങ്ങനെയാണ് കോവിഡിനെ തുരത്തുന്നതില്‍ രാജ്യം സ്വയം പര്യാപ്തമായിരിക്കുന്നത്", രാഹുല്‍ പറഞ്ഞു.
അതേസമയം രാഹുലിന്‍റെ ട്വീറ്റിന് മറുപടിയുമായി നിരവധി ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് ട്വീറ്റ് ചെയ്യുന്ന പാര്‍ട്ടിയായി മാറിയെന്നും ഓരോ നേതാക്കളെയായി പാര്‍ട്ടിക്ക് നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും ബിജെപി പ്രതികരിച്ചു.