ചിത്രദുര്‍ഗ: കര്‍ണാടകയിലെ വരള്‍ച്ച നേരിടുന്ന സ്ഥലത്ത് മഴദൈവങ്ങളെ പ്രസാദിപ്പിക്കാനായി കൗമാരക്കാരനെ നഗ്‌നനായി തെരുവിലൂടെ നടത്തിക്കുന്ന വിചിത്രമായ ആചാരത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ജൂണ്‍ പത്തിന് ചിത്രദുര്‍ഗയിലെ പണ്ടാരഹള്ളി ഗ്രാമത്തിലാണ് സംഭവം നടന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വിഗ്രഹത്തെ പൂജിച്ച ജലം ഗ്രാമവാസികള്‍ ആണ്‍കുട്ടിയുടെ മേല്‍ ഒഴിക്കുന്നു. ഈ വിഗ്രഹവും കൈയിലെടുത്ത് മന്ത്രോച്ചാരണങ്ങളുടേയും വാദ്യഘോഷങ്ങളുടേയും അകമ്പടിയോടെയാണ് ആണ്‍കുട്ടി തെരുവിലൂടെ  നഗ്‌നനായി നടക്കുന്നതായിട്ടാണ് വീഡിയോയിലുള്ളത്.


പിന്നീട്  പുതിയ വസ്ത്രങ്ങള്‍ കുട്ടിക്ക് നല്‍കുന്നു. മഴദൈവങ്ങളെ പ്രസാദിപ്പിക്കാനാണ് കുട്ടിക്ക് പുതിയ വസ്ത്രങ്ങള്‍ സമ്മാനമായി നല്‍കുന്നത്. കൗമാരക്കാരായ ആണ്‍കുട്ടികളെയാണ് ഈ ആചാരത്തിനായി തെരഞ്ഞെടുക്കുന്നതെന്ന് ഗ്രാമവാസികള്‍ പറഞ്ഞു.